പ്രായക്കൂടുതൽ മുഖത്ത് തോന്നിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

139
Advertisement

പ്രായം കുറയ്ക്കാൻ പറ്റില്ലെങ്കിലും പ്രായക്കൂടുതൽ മുഖത്ത് തോന്നിക്കുന്നത് കുറയ്ക്കാൻ ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിച്ചാൽ മതിയാകും. അത്തരത്തിൽ ചർമ്മത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. സ്ട്രെസ് കുറയ്ക്കുക

സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം ചർമ്മത്തിൻറെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. അതിനാൽ പ്രായക്കൂടുതൽ മുഖത്ത് തോന്നിക്കാതിരിക്കാൻ സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം കുറയ്ക്കുക.

  1. ആരോഗ്യകരമായ ഭക്ഷണം

വിറ്റാമിൻ സി, ഒമേഗ 3 ഫാറ്റി ആസിഡ്, ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളാജൻ ഉൽപാദിപ്പിക്കാനും ചർമ്മത്തിലെ ദൃഢത നിലനിർത്താനും ചർമ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

  1. എണ്ണ, പഞ്ചസാര ഒഴിവാക്കുക

എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവ ഡയറ്റിൽ നിന്നും ഒഴിവാക്കുക. കാരണം ഇവയൊക്കെ ചർമ്മത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

  1. വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും.

  1. വെയിൽ കൊള്ളുന്നത് ഒഴിവാക്കുക

വെയിൽ കൊള്ളുന്നത് ചർമ്മത്തിൽ പ്രായക്കൂടുതൽ തോന്നിക്കാൻ കാരണമാകും. അതിനാൽ പരമാവധി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. അതുപോലെ പുറത്തു പോകുമ്പോൾ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് ചർമ്മ സംരക്ഷണത്തിന് നല്ലതാണ്.

  1. പുകവലി ഒഴിവാക്കുക

പുകവലിക്കുന്നവരിൽ ചർമ്മത്തിൽ ചുളിവുകളും വരകളും വീഴാനുള്ള സാധ്യതയുണ്ട്. അതിനാൽ പുകവലി ഒഴിവാക്കുക.

  1. വ്യായാമം

വ്യായാമം ചെയ്യുന്നത് ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.

  1. ഉറക്കം

തുടർച്ചയായ ഉറക്കക്കുറവ്​ മുഖത്ത് പ്രായക്കൂടുതൽ തോന്നാൻ കാരണമാകും. അതിനാൽ രാത്രി 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കണം.

Advertisement