ചർമ്മം കണ്ടാൽ പ്രായം പറയില്ല, ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ

842
Advertisement

മുഖത്തെ ചുളിവുകളും വരകളും അകറ്റാനും മുഖത്തെ പ്രായക്കൂടുതലിനെ തടയാനും ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അത്തരത്തിൽ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

നെല്ലിക്ക

വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക ചർമ്മത്തിന് തിളക്കം വരാനും കൊളാജൻ ഉൽപ്പാദനം കൂട്ടാനും സഹായിക്കും.

പപ്പായ

വിറ്റാമിൻ സി അടങ്ങിയ പപ്പായയും ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.

പേരയ്ക്ക

വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ പേരയ്ക്കയും ചർമ്മത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ആപ്പിൾ

വിറ്റാമിൻ സി, ആൻറിഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ ആപ്പിൾ ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഓറഞ്ച്

ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ ഇവ ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.

കിവി

വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് ചർമ്മത്തിന് നല്ലതാണ്.

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

Advertisement