സെബം അമിതമായി ഉൽപ്പാദിപ്പിക്കുന്നവർക്കാണ് എണ്ണമയമുള്ള ചർമ്മം കാണപ്പെടുന്നത്. എണ്ണമയമുള്ള ചർമ്മമുള്ളവരിൽ മുഖകുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. ഇത്തരക്കാർക്ക് ചർമ്മ സംരക്ഷണം ഏറെ പ്രയാസവുമാണ്. എണ്ണമയമുള്ള ചർമ്മം ഒഴിവാക്കാൻ പരീക്ഷിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ഇടയ്ക്കിടയ്ക്ക് മുഖം കഴുകുക
എണ്ണമയമുളള ചർമ്മമുളളവർ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്. കുറഞ്ഞത് മൂന്ന് നേരമെങ്കിലും മുഖം ക്ലെൻസ് ചെയ്യുക. ഇത് സെബം അമിതമായി ഉൽപ്പാദിപ്പിക്കുന്നിനെ തടയും.
- എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക എണ്ണമയമുള്ള ചർമ്മമുള്ളവർ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുക. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
- അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക
ബട്ടർ, ചീസ് തുടങ്ങിയ ഉയർന്ന ഫാറ്റ് അടങ്ങിയ പാലുൽപ്പനങ്ങളും ഡയറ്റിൽ നിന്നും ഒഴിവാക്കുക.
- പഞ്ചസാര ഒഴിവാക്കുക
പഞ്ചസാരയും അവ അടങ്ങിയ കേക്ക്, കുക്കീസ്, അതുപോലെ ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
- വെള്ളം കുടിക്കുക
ചർമ്മത്തിൻറെ ആരോഗ്യം നിലനിർത്താൻ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനാൽ ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കാം. വെള്ളം കുടിക്കുന്നത് സെബം ഉൽപ്പാദനം നിയന്ത്രിക്കാനും സഹായിക്കും.
- മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങരുത്
മേക്കപ്പ് നീക്കം ചെയ്യാതെ ഒരിക്കലും ഉറങ്ങാൻ പോകരുത്. അത് ചർമ്മത്തിന് ഒട്ടും നന്നല്ല.
- മോയിസ്ചറൈസർ, സൺസ്ക്രീൻ
ലൈറ്റ് വെയിറ്റ് മോയിസ്ചറൈസർ, മാറ്റ് സൺസ്ക്രീൻഎന്നിവയാണ് എണ്ണമയമുളള ചർമ്മമുളളവർ ഉപയോഗിക്കേണ്ടത്.