കേന്ദ്രസർക്കാരിന് കീഴിൽ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി). ഇന്ത്യൻ പുരാവസ്തു സർവേ വിഭാഗത്തിലെ അസിസ്റ്റന്റ് കീപ്പർ, ഡിഫൻസ് റിസർച്ച് ആൻഡ് ഡിവെലെപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) സീനിയർ സ്റ്റോർ ഓഫീസർ ഗ്രേഡ്-II, ലൈവ്‌സ്റ്റോക്ക് ഓഫീസർ തുടങ്ങിയ ഒഴിവുകൾ ഇതിൽ ഉൾപ്പെടുന്നു.
താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് upsconline.nic.in/ora/ എന്ന ഓൺലൈൻ റിക്രൂട്ട്മെന്റ് അപേക്ഷ (ORA) പോർട്ടൽ വഴി അതത് തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 മെയ് ഒന്നാം തീയതി.
തസ്തികകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക അപേക്ഷാ പോർട്ടലായ upsconline.nic.in/ora സന്ദർശിക്കുക.
ഒരു അക്കൗണ്ട് ഉണ്ടാക്കുക, അപേക്ഷാ ഫോം പൂരിപ്പിച്ച് അതത് റിക്രൂട്ട്മെന്റ് തസ്തികയിലേക്ക് അപേക്ഷിക്കുക.
ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.






























