മ്യുണീഷൻസ് ഇന്ത്യ ലിമിറ്റഡിനുകീഴിൽ മഹാരാഷ്ട്രയിലെ ചന്ദ്രപ്പുരിലെ (ചന്ദ) ഫാക്ടറിയിൽ ഡെയ്ഞ്ചർ ബിൽഡിങ് വർക്കറുടെയും ഭാന്ദരയിലെ ഫാക്ടറിയിൽ പ്രോജക്ട് എൻജിനിയർമാരുടെയും 430 ഒഴിവുണ്ട്.
ഡെയ്ഞ്ചർ ബിൽഡിങ് വർക്കർ
ഒഴിവ്-400, ശമ്പളം: 19,900 രൂപയും എച്ച്.ആർ.എ.യും. യോഗ്യത: അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് (എ.ഒ.സി.പി.) ട്രേഡിലുള്ള നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്. എ.ഒ.സി.പി. ട്രേഡിൽ അപ്രന്റിസ്ഷിപ്പ് നേടിയവരുടെ അഭാവത്തിൽ അനുബന്ധ ട്രേഡുകൾ പരിഗണിക്കും. പ്രായം: 18-40
പ്രോജക്ട് എൻജിനിയർ
ഒഴിവ്-30, ശമ്പളം: 36,000-39,338 രൂപയും ഡി.ആർ.എ.യും. യോഗ്യത: ബി.ഇ./ബി.ടെക്. (കെമിക്കൽ). അല്ലെങ്കിൽ ഡിപ്ലോമ (കെമിക്കൽ). അല്ലെങ്കിൽ കെമിസ്ട്രി പ്രധാന വിഷയങ്ങളിൽ ഉൾപ്പെട്ട ബി.എസ്സി.യും. പ്രായം: 18-30.
അപേക്ഷ
തപാൽ മുഖേന അപേക്ഷിക്കണം. അപേക്ഷാഫീസില്ല. അവസാന തീയതി: ഡെയ്ഞ്ചർ ബിൽഡിങ് വർക്കർ- ഏപ്രിൽ 17, പ്രോജക്ട് എൻജിനിയർ-ഏപ്രിൽ 11. അപേക്ഷ അയക്കേണ്ട വിലാസം ഉൾപ്പെടെയുള്ള വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ddpdoo.gov.in -ൽ ലഭിക്കും.
കാൻപുർ: കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡിന്റെ കാൻപുരിലുള്ള ഓർഡനൻസ് ഫാക്ടറിയിൽ 151 ഒഴിവുണ്ട്.
മെഷീനിസ്റ്റ്
ഒഴിവ്-116. അടിസ്ഥാനശമ്പളം: 18,000 രൂപ. യോഗ്യത: പത്താംക്ലാസ്, നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.ടി.സി.)/നാഷണൽ അപ്രന്റിസ് സർട്ടിഫിക്കറ്റ് (എൻ.എ.സി.). പ്രായം: 18-35 വയസ്സ്.
മറ്റ് ട്രേഡുകളും ഒഴിവും: എക്‌സാമിനർ-14, ഇലക്ട്രോപ്ലേറ്റർ-1, മെഷീനിസ്റ്റ്-3, ഹീറ്റ് ട്രീറ്റ്‌മെന്റ് ഓപ്പറേറ്റർ-3, ഫിറ്റർ-2, ഇലക്ട്രീഷ്യൻ/വയർമാൻ-8, വെൽഡർ-4.
അപേക്ഷ
അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് (ബ്ലോക്ക് ലെറ്ററിൽ) ആവശ്യമായ രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ രണ്ട് ഫോട്ടോയും സഹിതം തപാലിൽ അയക്കണം. അപേക്ഷാഫീസ്: 100 രൂപ (എസ്.സി./എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല).
വിലാസം
ചീഫ് ജനറൽ മാനേജർ, ഓർഡനൻസ് ഫാക്ടറി കാൻപുർ, കാൽപി റോഡ്, കാൻപുർ, ഉത്തർപ്രദേശ്, പിൻ-208009.
വിശദവിവരങ്ങൾക്ക് www.aweil.in സന്ദർശിക്കുക. അവസാന തീയതി: ഏപ്രിൽ എട്ട്.





























