Home Lifestyle Jobs ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അവസരം; പി.എസ്.സി. വിജ്ഞാപനം ഉടൻ

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അവസരം; പി.എസ്.സി. വിജ്ഞാപനം ഉടൻ

Advertisement

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ ആറ് തസ്തികകൾക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. മാർച്ച് 31-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.

ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 29. അഞ്ച് തസ്തികകൾ എൻ.സി.എ. റിക്രൂട്ട്മെന്റിനുള്ളതാണ്.

മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി (വിശ്വകർമ), ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് -2 (ധീവര), സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഗാർഡ് (പട്ടികജാതി), ഹാന്റക്‌സിൽ സെയിൽസ്മാൻ ഗ്രേഡ്-2/സെയിൽസ് വിമെൻ ഗ്രേഡ്-2 (പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (ഈഴവ/തിയ്യ/ബില്ലവ), സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് -2/വാച്ചർ ഗ്രേഡ് -2 (എസ്.സി.സി.സി.) എന്നിവയാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മറ്റ് തസ്തികകൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here