എംജി സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ 9അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ഒഴിവുള്ള ഡിപ്പാർട്‌മെന്റുകൾ: സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസ്, സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ്, സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്, സ്കൂൾ ഓഫ് സോഷ്യൽ സയൻസ്.
∙യോഗ്യത: യുജിസി ചട്ടപ്രകാരം.
∙ശമ്പളം: 57,700.
∙എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിലെ എംബിഎ, ബിഎ പ്രോഗ്രാമുകളിൽ കോഴ്സ് മെന്ററുടെ 3 ഒഴിവ്. കരാർ നിയമനം. മാർച്ച് 26 വരെ അപേക്ഷിക്കാം.
∙എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ കോഓർഡിനേറ്ററുടെ ഒരൊഴിവ്. കരാർ നിയമനം. മാർച്ച് 26 വരെ അപേക്ഷിക്കാം.
∙എംജി സര്‍വകലാശാലയില്‍ ടെക്നിക്കൽ അസിസ്റ്റന്റ്, റിസർച് അസോഷ്യേറ്റ് തസ്തികകളിൽ ഓരോ ഒഴിവ്. കരാർ നിയമനം. മാർച്ച് 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
www.mgu.ac.in





























