രാജ്യത്തുടനീളം 28,740 താത്ക്കാലിക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർഥികൾ 10-ാം ക്ലാസ് പാസായിരിക്കണം.
ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി ഇന്ത്യാ പോസ്റ്റ്. രാജ്യത്തുടനീളം 28,740 താത്ക്കാലിക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർഥികൾ 10-ാം ക്ലാസ് പാസായിരിക്കണം. പ്രായം 18 നും 40 നും ഇടയിൽ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 31 മുതൽ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in -ൽ അപേക്ഷിക്കാം.
തസ്തികകളിൽ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), ഗ്രാമീൺ ഡാക് സേവക് (GDS), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM) എന്നിവ ഉൾപ്പെടുന്നു. ABPM, GDS തസ്തികകളിൽ പ്രതിമാസ ശമ്പളം 10,000 രൂപ മുതൽ 24,470 രൂപ വരെയാണ്. BPM തസ്തികയ്ക്ക് 12,000 രൂപ മുതൽ 29,380 രൂപ വരെയാണ് ശമ്പള സ്‌കെയിൽ. വിശദമായ വിജ്ഞാപനം ജനുവരി 31-ന് പുറത്തിറക്കും.




























