നാൽകോയിൽ ഗ്രാജ്വേറ്റ് എൻജിനിയർ ട്രെയിനിയാകാം; അപേക്ഷ ക്ഷണിച്ചു

Advertisement

ഒഡിഷയിലെ ഭുവനേശ്വർ ആസ്ഥാനമായുള്ള നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (നാൽകോ) ഗ്രാജുവേറ്റ് എൻജിനിയർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 110 ഒഴിവുണ്ട്.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദമുള്ളവർക്കാണ് അവസരം. 2025-ലെ ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഗ്രാജുവേറ്റ് എൻജിനിയർ
ട്രെയിനി: ഒഴിവ്- 110 (മെക്കാനിക്കൽ -59, ഇലക്ട്രിക്കൽ -27, കെമിക്കൽ-24).
ശമ്പളം: 40,000-1,40,000 രൂപ

യോഗ്യത
65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ഇ./ബി.ടെക്. ബിരുദവും (എസ്.സി. എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 55 ശതമാനം മാർക്ക് മതിയാവും). 2025-ലെ ഗേറ്റ് സ്‌കോറും.

എൻജിനിയറിങ് അവസാന വർഷ ബിരുദധാരികൾക്കും അപേക്ഷിക്കാം (യോഗ്യത അഭിമുഖത്തിന് മുൻപ് നേടിയാൽ മതിയാവും).

30 വയസ്സ് കവിയരുത്. 2025-ലെ ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തവരെ അഭിമുഖത്തിന് ക്ഷണിക്കും.

തിരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തെ പരിശീലനമുണ്ടാവും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ E-1 ഗ്രേഡിൽ അസിസ്റ്റന്റ് മാനേജരായി നിയമിക്കും.

അപേക്ഷാഫീസ്: ഒ.ബി.സി. ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 500 രൂപ. മറ്റുള്ളവർക്ക് 100 രൂപ.

അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.nalcoindia.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 22 (വൈകീട്ട് 5 മണി).

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here