ആര്‍ആര്‍ബി എന്‍ടിപിസി ബിരുദതല റിക്രൂട്ട്‌മെൻറ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിവീണ്ടും നീട്ടി. CEN 06/2025 പ്രകാരമുള്ള 5,810 ബിരുദതല നോണ്‍-ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (NTPC) തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
ഉദ്യോഗാര്‍ഥികള്‍ക്ക് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrbapply.gov.in വഴി 2025 ഡിസംബര്‍ നാലിന് രാത്രി 11:59 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
പുതുക്കിയ പ്രധാന തീയതികള്‍
2025 ഡിസംബര്‍ 7-നും 16-നും ഇടയില്‍ മോഡിഫിക്കേഷന്‍ ഫീസ് അടച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷാ ഫോമില്‍ തിരുത്തലുകള്‍ വരുത്താം.
സ്‌ക്രൈബ് (Scribe) സഹായം ഉപയോഗിക്കുന്ന അപേക്ഷകര്‍ക്ക് 2025 ഡിസംബര്‍ 17 മുതല്‍ 21 വരെ പകര്‍പ്പെഴുത്തുകാരന്റെ വിവരങ്ങള്‍ നല്‍കാം.
വിദ്യാഭ്യാസ യോഗ്യതകളും ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി 2025 ഡിസംബര്‍ നാല് ആണ്.
ഒഴിവുകള്‍, യോഗ്യത, പരീക്ഷാ രീതി
ആകെ 3,058 ഒഴിവുകളില്‍, 1,280 എണ്ണം സംവരണം ചെയ്യാത്ത (UR) വിഭാഗത്തിനും, 461 പട്ടികജാതി (SC) വിഭാഗത്തിനും, 264 പട്ടികവര്‍ഗ്ഗ (ST) വിഭാഗത്തിനും, 773 മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും (OBC), 280 സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും (EWS) വേണ്ടിയുള്ളതാണ്.
അക്കൗണ്ട്‌സ് കം ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്, ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ട്രെയിന്‍സ് ക്ലാര്‍ക്ക് (എല്ലാത്തിനും ശമ്പളം 19,900 രൂപ), കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക് (ശമ്പളം 21,700 രൂപ) എന്നിങ്ങനെ നാല് തസ്തികകളാണ് ഈ റിക്രൂട്ട്‌മെന്റില്‍ ഉള്‍പ്പെടുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയും പരീക്ഷാ ഘടനയും
ആര്‍ആര്‍ബി എന്‍ടിപിസി യുജി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ രണ്ട് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ (സിബിടി 1, സിബിടി 2), കമ്പ്യൂട്ടര്‍ അധിഷ്ഠിത ടൈപ്പിങ് സ്‌കില്‍ ടെസ്റ്റ് (സിബിടിഎസ്ടി), രേഖാപരിശോധന, മെഡിക്കല്‍ പരിശോധന എന്നിവ ഉള്‍പ്പെടുന്നു.































