60,410 രൂപ മാസ വേതനം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ താത്ക്കാലിക ഒഴിവ്

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 60,410 രൂപ മാസ വേതനത്തിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ ഒരു താത്കാലിക ഒഴിവുണ്ട്. പീഡിയാട്രീഷ്യൻ വിത്ത് പിജി ഡിപ്ലോമ ഇൻ ഡെവലപ്മെന്റ് ന്യൂറോളജി അല്ലെങ്കിൽ ഫെല്ലോഷിപ്പ് ഇൻ ഡെവലപ്മെന്റൽ & ബിഹേവിയര്‍ പീ‍ഡിയാട്രിക്സ് ആണ് യോഗ്യത.

ഒരു വർഷത്തെ ഡെവലപ്മെന്റൽ പീഡിയാട്രിക്സിലെ പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി 26 ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471 2553540.

ഫാർമസിസ്റ്റ് ഒഴിവ്
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 ൽ (സിദ്ധ) ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. സിദ്ധ ഫാർമസിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്/ സിദ്ധയിൽ ബി ക്ലാസ് രജിസ്ട്രേഷൻ ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 30 ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണം. ഓപ്പൺ മുൻഗണന വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.

Advertisement