കൊച്ചിൻ ഷിപ്‌യാഡിൽ 140 ഒഴിവ്, സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം

Advertisement

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ്, ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് അവസരം. 140 ഒഴിവ്. ഒരു വർഷ പരിശീലനം. സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഗ്രാജ്വേറ്റ് അപ്രന്റിസ്: 70 ഒഴിവ്

∙ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്/ ഐടി, ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ്, മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്ബിൽഡിങ്.

∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്.

∙സ്റ്റൈപൻഡ്: 12,000.

ടെക്നിഷ്യൻ (ഡിപ്ലോമ): അപ്രന്റിസ്: 70 ഒഴിവ്

∙ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, കൊമേഴ്സ്യൽ പ്രാക്ടീസ്.

∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.

∙സ്റ്റൈപൻഡ്: 10,200.

∙അപേക്ഷിക്കേണ്ട വിധം: https://nats.education.gov.in എന്ന വെബ്സൈറ്റിൽ ഒാൺലൈനായി റജിസ്റ്റർ ചെയ്തു വേണം അപേക്ഷിക്കാൻ. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.cochinshipyard.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Advertisement