ശമ്പളം 60,000 മുതൽ 70,000 വരെ; ഭാരത് ഇലക്ട്രോണിക്സിന്റെ യൂണിറ്റുകളിൽ ഒഴിവ്, കേരളത്തിലുമുണ്ട് അവസരം!

Advertisement

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിൽ കേരളം, പഞ്ചാബ് എന്നിവിടങ്ങളിലായി ഫീൽഡ് ഓപ്പറേഷൻ എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിൽ 67 ഒഴിവ്. ഇതിൽ 17 ഒഴിവ് കേരളത്തിലാണ്.

താൽക്കാലിക നിയമനം. സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙ യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻ സയൻസ്/ ഐടിയിൽ ബിഇ/ ബിടെക്/ ബിഎസ്‌സി എൻജിനീയറിങ്/ എംസിഎ.

ഫീൽഡ് ഓപ്പറേഷൻ എൻജിനീയർക്ക് 5, പ്രോജക്ട് എൻജിനീയർക്ക് 2 വർഷ പരിചയവും വേണം.

∙ പ്രായപരിധി, ശമ്പളം:

ഫീൽഡ് ഓപ്പറേഷൻ എൻജിനീയർ: 40; 60,000-70,000, പ്രോജക്ട് എൻജിനീയർ: 32; 40,000-55,000.

16 ഒഴിവ്

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഉത്തർപ്രദേശ് യൂണിറ്റിൽ വിവിധ തസ്തികകളിൽ അവസരം. താൽക്കാലിക നിയമനം. സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙ തസ്തികകൾ: ഫീൽഡ് ഓപ്പറേഷൻ എൻജിനീയർ (ഡിസി സപ്പോർട്ട്/ ഐടി സപ്പോർട്ട് സ്റ്റാഫ്), പ്രോജക്ട് എൻജിനീയർ (ഐടി ഹെൽപ്ഡെസ്ക് സ്റ്റാഫ്), ട്രെയിനി എൻജിനീയർ (ഡിസ്ട്രിക്ട് ടെക്നിക്കൽ സപ്പോർട്ട്).

യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.bel-india.in

Advertisement