കോൾ ഇന്ത്യയ്ക്കു കീഴിലുള്ള വെസ്റ്റ് ബംഗാളിലെ ഈസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ അപ്രന്റിസിന്റെ 1,403 ഒഴിവ്. ഒരു വർഷ പരിശീലനം.
∙അവസാന തീയതി: സെപ്റ്റംബർ 11.
∙ഒഴിവുള്ള വിഭാഗങ്ങൾ: മൈനിങ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്.
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ 50% മാർക്കോടെ ബിരുദം/ഡിപ്ലോമ.
∙സ്റ്റൈപൻഡ്: ഗ്രാജ്വേറ്റ് യോഗ്യതക്കാർക്ക് 9000, ഡിപ്ലോമ യോഗ്യതക്കാർക്ക് 8000.
280 ട്രേഡ് അപ്രന്റിസ്
∙അവസാന തീയതി: സെപ്റ്റംബർ 26.
∙ഒഴിവുള്ള വിഭാഗങ്ങൾ: ഫിറ്റർ, ഇലക്ട്രിഷ്യൻ, സിഒപിഎ, വെൽഡർ.
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ 40% മാർക്കോടെ ഐടിഐ.
∙സ്റ്റൈപൻഡ്: ഫിറ്റർ, ഇലക്ട്രിഷ്യൻ ട്രേഡുകാർക്ക് 7700, സിഒപിഎ, വെൽഡർ ട്രേഡുകാർക്ക് 7000.
അപേക്ഷ സമർപ്പിക്കേണ്ടതു സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.easterncoal.nic.in കാണുക.
































