OpenAI ഇന്ത്യയില്‍ ഒഴിവുകള്‍, തൊഴിലവസരം നിര്‍മിതബുദ്ധിയുടെ ലോകത്ത്, വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം

Advertisement

ഓപ്പണ്‍ എഐ ഇന്ത്യയിലേക്ക് വരുന്നതും ന്യുഡല്‍ഹിയില്‍ ആദ്യത്തെ ഓഫീസ് ആരംഭിക്കുന്നതും വാര്‍ത്തയായിരുന്നു. ഇതുവരെ ഔദ്യോഗികമായി ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2025-ന്റെ അവസാനത്തോടെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് അഭ്യൂഹങ്ങള്‍.

ഓപ്പണ്‍ എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ത്യന്‍ ഓഫീസിലെ ഒഴിവുകള്‍ കാണാം. ഓപ്പണ്‍എഐ ഇന്ത്യയെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നായി കണക്കാക്കുന്നു എന്നതിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. രാജ്യത്ത് ചാറ്റ്ജിപിടി ഗോ പ്ലാന്‍ ആദ്യം അവതരിപ്പിച്ചിരുന്നു.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഓപ്പണ്‍എഐയില്‍ മൂന്ന് തസ്തികകള്‍ ലഭ്യമാണ്. നറേറ്റീവ്സ്, സ്ട്രാറ്റജിക്‌സ്, ഡിജിറ്റല്‍, ലാര്‍ജ് എന്റര്‍പ്രൈസ് തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി അക്കൗണ്ട് ഡയറക്ടര്‍ തസ്തികകളാണ് ഇവയെല്ലാം.

ലാര്‍ജ് എന്റര്‍പ്രൈസസ് തസ്തികയ്ക്ക് 10 വര്‍ഷത്തെയും സ്ട്രാറ്റജിക്‌സിന് 14 വര്‍ഷത്തെയും പ്രവൃത്തിപരിചയം ആവശ്യമാണ്.

എങ്ങനെ അപേക്ഷിക്കും

-ഓപ്പണ്‍എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറന്ന് നേരിട്ട് കരിയര്‍ വിഭാഗത്തിലേക്ക് പോകുക.
-ഇവിടെ കരിയര്‍ പേജില്‍, നിങ്ങള്‍ക്ക് നിരവധി ഒഴിവുകള്‍ കാണാന്‍ സാധിക്കും.
-റീജിയനായി ഇന്ത്യ തിരഞ്ഞെടുത്ത് ജോലികള്‍ ഫില്‍ട്ടര്‍ ചെയ്യുക.
-ഇപ്പോള്‍, ഓപ്പണ്‍എഐ നിയമനം നടത്തുന്ന ഇന്ത്യയില്‍ ലഭ്യമായ തസ്തികകളുടെ ലിസ്റ്റ് നിങ്ങള്‍ക്ക് ലഭിക്കും.
-‘അപ്ലൈ’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും പൂരിപ്പിക്കുക. ഇതോടെ, നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കപ്പെടും.

ശ്രദ്ധിക്കുക: നിലവില്‍, ഒരു ഉപയോക്താവിന് 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാവുന്ന അപേക്ഷകളുടെ എണ്ണം ഓപ്പണ്‍എഐ അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Advertisement