സംസ്ഥാന സർക്കാരിന് കീഴിൽ കരാർ ജോലി. കെ ഡിസ്കിലാണ് ഒഴിവുകൾ. പ്രോഗ്രാം എക്സിക്യൂട്ടീവ്, ജൂനിയർ അസോസിയേറ്റ്/ ഇന്റേൺഷിപ്പ് ട്രെയിനി തസ്തികയിലാണ് ഒഴിവുകൾ. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം
പ്രോഗ്രാം എക്സിക്യൂട്ടീവ് മൂന്ന് ഒഴിവുകളാണ് ഉള്ളത്. 35 വയസ്സാണ് ഉയർന്ന പ്രായപരിധി, യോഗ്യതയും പ്രവൃത്തിപരിചയവും അനുസരിച്ച് പ്രതിമാസം 30,000 രൂപ മുതൽ 40,000 രൂപ വരെ ശമ്പളം ലഭിക്കും.
എച്ച്ആർ ,എഞ്ചിനിയർ, അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവുകൾ” മാനേജ്‌മെന്റ്, സോഷ്യൽ വർക്ക് (MSW), സോഷ്യൽ സയൻസസ്, ബി.ടെക്/എഞ്ചിനീയറിംഗ് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. കൂടാതെ, 3D ഡിസൈനിംഗ്/പ്രോട്ടോടൈപ്പിംഗ്, CAD സോഫ്റ്റ്‌വെയറുകൾ, അല്ലെങ്കിൽ മേക്കർസ്പേസ് പ്രവർത്തനങ്ങളിൽ പ്രാഗൽഭ്യം അല്ലെങ്കിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രോഗ്രാം മാനേജ്‌മെന്റ്, ഇന്നൊവേഷൻ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, അല്ലെങ്കിൽ സോഷ്യൽ ഇംപാക്ട് സംരംഭങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യമാണ്. AutoCAD, SolidWorks, Fusion 360 തുടങ്ങിയ ഏതെങ്കിലും 3D ഡിസൈൻ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം വേണം.
മികച്ച ആശയവിനിമയ ശേഷി, സംഘടനാപരമായ കഴിവുകൾ, വിവിധ തലങ്ങളിലുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള കഴിവ് എന്നിവയും ഈ തസ്തികയിലേക്ക് പരിഗണിക്കുന്ന പ്രധാന യോഗ്യതകളാണ്.എം.എസ്. ഓഫീസ്, ഗൂഗിൾ വർക്ക്‌സ്‌പേസ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രോജക്ട് മാനേജ്‌മെന്റ് ടൂളുകളെക്കുറിച്ചുള്ള അറിവ് ഒരു അധിക യോഗ്യതയായി പരിഗണിക്കും.
ജൂനിയർ അസോസിയേറ്റ് 3 ഒഴിവുകൾ
എഞ്ചിനിയറിംഗ്, ഡിസൈൻ, മാനേജ്മെൻ്റ് (BBA/MBA), സോഷ്യൽ സയൻസസ്, ജേർണലിസം/എംസിജെ/മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിലോ അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. 35 വയസാണ് പ്രായപരിധി. ഫ്രഷേഴ്സിനും ഒരു വർഷം വരെ പ്രവർത്തിപരിചയമുള്ളവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. മികച്ച ആശയവിനിമയ ശേഷിയും ടീം വർക്കിനുള്ള കഴിവും നിർബന്ധമാണ്. സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസർമാർ, എസ്എംഇ-കൾ, വലിയ സംരംഭങ്ങൾ എന്നിവരുൾപ്പെടെയുള്ള സാധ്യതയുള്ള ക്ലയിൻ്റുകളെ കണ്ടെത്തുക എന്നതാണ് പ്രധാന ഉത്തരവാദിത്തം. പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക, വർക്ക് നിയർ ഹോം സെൻ്റർ സൗകര്യങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയും ചുമതലകളിൽപ്പെടുന്നു. പ്രാദേശിക ഇന്നൊവേഷൻ ഹബ്ബായി കേന്ദ്രത്തെ വികസിപ്പിക്കുക, നെറ്റ്‌വർക്കിംഗ് പരിപാടികൾ സംഘടിപ്പിക്കുക, പ്രോജക്റ്റിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന വരുമാനം കണ്ടെത്തുക എന്നിവയും ഈ സ്ഥാനങ്ങൾ വഹിക്കുന്നവരുടെ ഉത്തരവാദിത്തങ്ങളും നിറവേറ്റണം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 25 ആണ്. കൂടുതൽ വിവരങ്ങൾക്ക് -https://cmd.kerala.gov.in/wp-content/uploads/2025/08/PMU-002-2025-Notification-
































