ടൈപ്പ് റൈറ്റിംഗ് വശമുണ്ടോ? ഡിഗ്രിയുണ്ടോ? കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റാകാം

Advertisement

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യവും ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ആകെ മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 13 മുതല്‍ രജിസ്‌ട്രേഷന്‍ വിന്‍ഡോ തുറന്നിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷകരുടെ പ്രായം 35 വയസില്‍ കൂടാന്‍ പാടുള്ളതല്ല. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ( H ) & ഇംഗ്ലീഷ് ഷോര്‍ട്ട്ഹാന്‍ഡ് ( L ) / സ്റ്റെനോഗ്രാഫര്‍, സെക്രട്ടേറിയല്‍ അസിസ്റ്റന്റ് കോഴ്സ് അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് തത്തുല്യം എന്നീ യോഗ്യതയുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

സ്റ്റെനോഗ്രാഫര്‍ / പേഴ്സണല്‍ അസിസ്റ്റന്റ് / എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അല്ലെങ്കില്‍ ഒരു ഇന്‍ഡസ്ട്രിയല്‍ / കൊമേഴ്സ്യല്‍ / ഗവണ്‍മെന്റ് സ്ഥാപനത്തില്‍ പേഴ്സണല്‍ സ്റ്റാഫ് എന്നീ നിലകളില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം ഉള്ളവരായിരിക്കണം അപേക്ഷകര്‍. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പ്രാവീണ്യംമുള്ളത് അഭികാമ്യം. ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്നതിലും എഴുതുന്നതിലും പ്രാവീണ്യം ഉണ്ടായിരിക്കണം.

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തു പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കേണ്ട വിധം www.cochinport.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു എന്നതില്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് പോസ്റ്റുകളുടെ ജോലി അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്യുക. മുഴുവന്‍ അറിയിപ്പും ശ്രദ്ധാപൂര്‍വ്വം വായിക്കുക. നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക.

ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിച്ച് ആവശ്യമായ വിശദാംശങ്ങള്‍ തെറ്റുകളില്ലാതെ പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം സബ്‌നിറ്റ് ചെയ്യുക. അതിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.

Advertisement