ഡിഗ്രിക്കാർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6500 ഒഴിവുകൾ; അപേക്ഷ ഓഗസ്റ്റ് 26 വരെ

Advertisement

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6589 ഒഴിവുകൾ. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജൂനിയർ അസോസിയേറ്റ്സ് (ക്ലാർക്ക്) തസ്തികയിലെ ഇപ്പോഴത്തെയും നേരത്തെയുള്ളതും ചേർത്തുള്ള 6589 ഒഴിവുകളിലേക്ക് ഓഗസ്റ്റ് 26 നകം ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ 342 ഒഴിവുകൾ പ്രതീക്ഷിക്കുന്നു. ലക്ഷദ്വീപിൽ 10 എണ്ണവും.

യോഗ്യത

ഒരു അംഗീകൃത സർവകലാശാല ബിരുദം/തത്തുല്യമുള്ളവർക്ക് അപേക്ഷിക്കാം. 2025 ഡിസംബർ 31ന് അകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കുമെങ്കിൽ അതിനനുസരിച്ചു പഠനം പൂർത്തിയാർക്കുന്നവർക്കും അർഹതയുണ്ട്. പ്രായം 01-4-2025 കണക്കാക്കി 20 നും 28 വയസ്സിനുമിടയിൽ. പിന്നോക്കം/പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/അഞ്ച്/ പത്ത് വർഷം ഇളവുണ്ട്. ഇത് പിന്നോക്ക ഭിന്നശേഷിക്കാർക്ക് 13 വർഷവും പട്ടികവിഭാഗം ഭിന്നശേഷിക്കാർക്ക് 15 വർഷവുമാണ്. വിധവകൾക്കും നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തിയ വനിതകൾക്കും 35 വയസ്സുവരെയും ഇതിൽ പിന്നോക്കക്കാർക്ക് 38 വയസ്സുവരെയും പട്ടിക വിഭാഗത്തിലുള്ളവർക്ക് 40 വയസ്സുവരെയും. അപേക്ഷിക്കാം. വിമുക്തഭടന്മാർക്കും എസ്ബിഐയിലെ പരിശീലനം നേടിയ അപ്രന്റീസുമാർക്കും നിയമാനുസൃതമായ ഇളവു ലഭിക്കും.

തിരഞ്ഞെടുപ്പിനുള്ള പരീക്ഷ ഘടന

പ്രിലിമിനറി, മെയിൻ, പ്രാദേശിക ഭാഷ പരിജ്ഞാനം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായുള്ള പരീക്ഷകളിലൂടെയാണ് ജോലിയിലേക്കുള്ള തിരഞ്ഞെടുപ്പ്. ഓൺലൈൻ ആയി നടക്കുന്ന പ്രിലിമിനറി, ഫൈനൽ പരീക്ഷകളുടെ ചോദ്യങ്ങൾ ഒബ്ജക്റ്റീവ് ടൈപ്പ് മാതൃകയിലായിരിക്കും. പ്രിലിമിനറി പരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂർ. 100 മാർക്കിനുള്ള 100 ചോദ്യങ്ങൾ. ഇംഗ്ലീഷ് ഭാഷ (30 ചോദ്യങ്ങൾ), ന്യൂമറിക്കൽ എബിലിറ്റി (35ചോദ്യങ്ങൾ), റീസണിങ് എബിലിറ്റി (35ചോദ്യങ്ങൾ) എന്നിങ്ങനെ 20 മിനിറ്റ് വീതമുള്ള മൂന്നു ഭാഗങ്ങൾ. ഈ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻ പരീക്ഷ എഴുതാൻ അവസരം ലഭിക്കും.

മുകേഷ് അംബാനിക്ക് ശമ്പളം പൂജ്യം; അനന്ത് അംബാനിക്ക് കോടികൾ, ഇഷയ്ക്കും ആകാശിനും എത്രയെന്ന് അറിയാമോ?
Achievers
[Image: മുകേഷ് അംബാനിക്ക് ശമ്പളം പൂജ്യം; അനന്ത് അംബാനിക്ക് കോടികൾ, ഇഷയ്ക്കും ആകാശിനും എത്രയെന്ന് അറിയാമോ?]

മെയിൻ പരീക്ഷയുടെ ദൈർഘ്യം 2 മണിക്കൂർ 40 മിനിറ്റ്. 190 ചോദ്യങ്ങൾ. 200 മാർക്ക്. ജനറൽ- ഫിനാൻഷ്യൽ അവേർനസ്സ് (50 ചോദ്യങ്ങൾ- 50 മാർക്ക് – 35 മിനിറ്റ്), ജനറൽ ഇംഗ്ലീഷ് (40 ചോദ്യങ്ങൾ – 40 മാർക്ക് – 35 മിനിറ്റ്), റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് (50 ചോദ്യങ്ങൾ – 60 മാർക്ക് – 45 മിനിറ്റ്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50 ചോദ്യങ്ങൾ – 50 മാർക്ക് – 45 മിനിറ്റ്). രണ്ടു പരീക്ഷകൾക്കും ഓരോ തെറ്റുത്തരത്തിനും ചോദ്യത്തിനു നേരേയുള്ള മാർക്കിന്റെ 0.25 മാർക്ക് നെഗറ്റീവ് ആകും. മെയിൻ പരീക്ഷയിലെ ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് സിലക്ഷൻ ലിസ്റ്റ് തയാറാക്കുന്നത്. തുടർന്ന് ഉദ്യോഗാർത്ഥി അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ പരിജ്ഞാന ടെസ്റ്റ് നടക്കും. 50 മാർക്ക്. ഇതിന് വിവരണാത്മക ചോദ്യങ്ങളും ഉണ്ടാകും. എസ്എസ്എൽസി/ഹയർ സെക്കണ്ടറി പരീക്ഷയിൽ പ്രസ്തുത ഭാഷ വിഷയം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഈ ടെസ്റ്റ് എഴുതേണ്ടതില്ല.

ഓൺലൈനിൽ പഠിക്കാം സപ്ലൈ ചെയിൻ മാനേജ്മെന്റും ലോജിസ്റ്റിക്സും; കരിയർ സാധ്യതകളേറെ
Education News
[Image: ഓൺലൈനിൽ പഠിക്കാം സപ്ലൈ ചെയിൻ മാനേജ്മെന്റും ലോജിസ്റ്റിക്സും; കരിയർ സാധ്യതകളേറെ]

മറ്റു വിവരങ്ങൾ

പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ട്. മംഗളൂരു, ഉഡുപ്പി, കോയമ്പത്തൂർ, നാഗർകോവിൽ, തിരുനൽവേലി, സേലം, കവരത്തി തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷ എഴുതാം.

പ്രിലിമിനറി പരീക്ഷ സെപ്റ്റംബറിലും മെയിൻ പരീക്ഷ നവംമ്പറിലും നടക്കും. അപേക്ഷ ഫീസ് ജനറൽ/ പിന്നോക്കം/സാമ്പത്തിക പിന്നോക്കം ഉദ്യോഗാർത്ഥികൾക്ക് 750 രൂപ. മറ്റുള്ളവർക്ക് ഫീസ് ഇല്ല. വിവരങ്ങൾക്ക്: https://sbi.co.in/web/careers/current-openings
ഫോൺ: 022/22820427 (രാവിലെ 11 മുതൽ 5 മണി വരെ ബാങ്ക് പ്രവൃത്തിദിനങ്ങളിൽ)

Advertisement