ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) കസ്റ്റമർ സർവീസ് അസോസിയേറ്റ് (CSA) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 10,277 ഒഴിവുകളാണുള്ളത്.
അപേക്ഷാ പ്രക്രിയ ഓഗസ്റ്റ് 1-ന് ആരംഭിച്ചു. അപേക്ഷിക്കാനും അപേക്ഷാ ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ നടക്കും. മെയിൻ പരീക്ഷ 2025 നവംബറിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള പൊതുമേഖലാ ബാങ്കുകളിലെ ക്ലെറിക്കൽ തസ്തികകൾക്കായുള്ള 15-ാമത് കോമൺ റിക്രൂട്ട്മെന്റ് പ്രോസസ്സിന്റെ (CRP XV) ഭാഗമായാണ് ഈ ഒഴിവുകൾ.
എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഈ ഒഴിവുകൾ ലഭ്യമാണ്, . ഉത്തർപ്രദേശ് (1,315 തസ്തികകൾ), മഹാരാഷ്ട്ര (1,117 തസ്തികകൾ), കർണാടക (1,170 തസ്തികകൾ), തമിഴ്നാട് (894 തസ്തികകൾ) എന്നിവയാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനങ്ങളിൽ ചിലത്.
ബാങ്കുകളിൽ, കാനറ ബാങ്കാണ് 3,000 ഒഴിവുകളുമായി മുന്നിൽ. തൊട്ടുപിന്നിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (2,000), ബാങ്ക് ഓഫ് ബറോഡ (1,684), പഞ്ചാബ് നാഷണൽ ബാങ്ക് (1,150) എന്നിവയുമുണ്ട്. ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക് തുടങ്ങിയ ചില ബാങ്കുകൾ അവരുടെ ഒഴിവുകളുടെ വിശദാംശങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അപേക്ഷാ ഫീസ്
ജനറൽ / ഒബിസി / ഇഡബ്ല്യുഎസ്: 850 രൂപ
എസ്സി / എസ്ടി / ഭിന്നശേഷിക്കാർ (PwD): 175 രൂപ
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, മൊബൈൽ വാലറ്റ്, അല്ലെങ്കിൽ ഇ-ചലാൻ ഉപയോഗിച്ച് ഫീസ് ഓൺലൈനായി അടയ്ക്കണം.
യോഗ്യതാ മാനദണ്ഡം
വിദ്യാഭ്യാസ യോഗ്യത: ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
പ്രായപരിധി (2025 ഓഗസ്റ്റ് 1 പ്രകാരം):
കുറഞ്ഞത്: 20 വയസ്സ്
കൂടിയത്: 28 വയസ്സ്
സർക്കാർ നിയമങ്ങൾക്കനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ബാധകമാണ്.
പരീക്ഷാ ഘടന
പ്രിലിമിനറി പരീക്ഷ (ഓൺലൈൻ):
ഇംഗ്ലീഷ് ഭാഷ: 30 ചോദ്യങ്ങൾ (30 മാർക്ക്) – 20 മിനിറ്റ്
ന്യൂമറിക്കൽ എബിലിറ്റി: 35 ചോദ്യങ്ങൾ (35 മാർക്ക്) – 20 മിനിറ്റ്
റീസണിങ് എബിലിറ്റി: 35 ചോദ്യങ്ങൾ (35 മാർക്ക്) – 20 മിനിറ്റ്
പ്രിലിമിനറി പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ ഉണ്ടാകും, 100 മാർക്കിനായിരിക്കും പരീക്ഷ. പരീക്ഷയുടെ ദൈർഘ്യം 60 മിനിറ്റാണ്. മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് ഉദ്യോഗാർത്ഥികൾ ഓരോ വിഭാഗത്തിലും യോഗ്യത നേടേണ്ടതുണ്ട്.
മെയിൻ പരീക്ഷ:
ജനറൽ/ഫിനാൻഷ്യൽ അവയർനസ്: 40 ചോദ്യങ്ങൾ (50 മാർക്ക്) – 20 മിനിറ്റ്
ജനറൽ ഇംഗ്ലീഷ്: 40 ചോദ്യങ്ങൾ (40 മാർക്ക്) – 35 മിനിറ്റ്
റീസണിങ് എബിലിറ്റി: 40 ചോദ്യങ്ങൾ (60 മാർക്ക്) – 35 മിനിറ്റ്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്: 35 ചോദ്യങ്ങൾ (50 മാർക്ക്) – 30 മിനിറ്റ്
മെയിൻ പരീക്ഷയിൽ 155 ചോദ്യങ്ങൾ ഉണ്ടാകും, ആകെ 200 മാർക്കിനായിരിക്കും പരീക്ഷ. 120 മിനിറ്റായിരിക്കും പരീക്ഷയുടെ ദൈർഘ്യം.
മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്നവരെ മാത്രമേ അന്തിമ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് പരിഗണിക്കുകയുള്ളൂ. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം: https://www.ibps.in/
































