ഡിഗ്രിയുണ്ടോ? കുടുംബശ്രീയിൽ അവസരമുണ്ട്! തിരഞ്ഞെടുപ്പ് ഇന്റർവ്യൂ മുഖേന, അപേക്ഷ ഓഗസ്റ്റ് 8 വരെ

Advertisement

കുടുംബശ്രീയുടെ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി തിരുവന്തപുരം ജില്ലയിലെ തദ്ദേശീയ മേഖലയിലേക്ക് അനിമേറ്റർ (1), അനിമേറ്റർ കോഓർഡിനേറ്റർ തസ്തികകളിൽ ഒഴിവ്. പട്ടികവർഗ വിഭാഗമായ, കുടുംബശ്രീ പ്രവർത്തന പരിചയമുള്ളവർക്ക് ഓഗസ്റ്റ് 8 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

∙അനിമേറ്റർ: എട്ടാംക്ലാസ് ജയം; 18–40; 12,000.

∙അനിമേറ്റർ കോഓർഡിനേറ്റർ: ബിരുദം; 20–45; 16,000.

∙തിരഞ്ഞെടുപ്പ്: അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ.

അപേക്ഷിക്കേണ്ട വിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസ്, പട്ടം, തിരുവനന്തപുരം–695 004; 0471–2447552.

Advertisement

1 COMMENT

Comments are closed.