കോർപ്പറേറ്റ് കാര്യ മന്ത്രാലയം, പിഎം ഇന്റേൺഷിപ്പ് സ്‌കീം 2025-നുള്ള രജിസ്‌ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഇന്ത്യയിലുടനീളമുള്ള യുവജനങ്ങൾക്ക്, പ്രത്യേകിച്ച് പ്രമുഖമല്ലാത്ത സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുമുള്ളവർക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
രജിസ്റ്റർ ചെയ്യാനുള്ള വഴികൾ
ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: pminternship.mca.gov.in
ഹോംപേജിലെ ‘രജിസ്റ്റർ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക
നിങ്ങളെ ഒരു പുതിയ പേജിലേക്ക് നയിക്കും
ആവശ്യമായ വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക
നിങ്ങൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സിസ്റ്റം ഒരു റെസ്യൂമെ തയ്യാറാക്കും
നിങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് (സ്ഥലം, മേഖല, പദവി, യോഗ്യത) 5 ഇന്റേൺഷിപ്പ് റോളുകൾ വരെ അപേക്ഷിക്കുക
നിങ്ങളുടെ അപേക്ഷ റഫറൻസിനായി സേവ് ചെയ്യുക
യോഗ്യത
10, 12/ ഐടിഐ/ പോളിടെക്‌നിക് അല്ലെങ്കിൽ ഡിപ്ലോമ പൂർത്തിയാക്കിയിരിക്കണം
പ്രമുഖമല്ലാത്ത സ്ഥാപനങ്ങളിൽ നിന്നുള്ള പുതിയ ബിരുദധാര
പ്രായം: 18-നും 24-നും ഇടയിൽ (പട്ടികജാതി/പട്ടികവർഗ്ഗ/ഒബിസി വിഭാഗക്കാർക്ക് ഇളവുണ്ട്)
ആനുകൂല്യങ്ങൾ
പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പൻഡ്
ചെറിയ ചെലവുകൾക്കായി ഒറ്റത്തവണ 6,000 രൂപ സഹായം
പ്രശസ്തമായ കമ്പനികളിലെ തൊഴിൽ സാഹചര്യങ്ങളിൽ പരിചയപ്പെടാൻ അവസരം
സർക്കാർ പദ്ധതികൾ പ്രകാരമുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ
ഷോർട്ട്ലിസ്റ്റിങ്ങും തിരഞ്ഞെടുപ്പ് പ്രക്രിയയും
അപേക്ഷകർ സമർപ്പിച്ച മുൻഗണനകളും കമ്പനികൾ വ്യക്തമാക്കിയ ആവശ്യങ്ങളും അടിസ്ഥാനമാക്കിയാണ് ഷോർട്ട്ലിസ്റ്റിങ് നടത്തുന്നത്. ന്യായവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പങ്കാളിത്തം ഉറപ്പാക്കാൻ പട്ടികജാതി, പട്ടികവർഗ്ഗം, ഒബിസി, ഭിന്നശേഷിക്കാർ തുടങ്ങിയ പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന നൽകും.
ഓരോ കമ്പനിക്കും ലഭ്യമായ ഇന്റേൺഷിപ്പ് ഒഴിവുകളേക്കാൾ 2-3 മടങ്ങ് കൂടുതൽ അപേക്ഷകൾ ലഭിക്കും. അവർ അപേക്ഷകളും റെസ്യൂമെകളും പരിശോധിച്ച് പോർട്ടൽ വഴി ഇന്റേൺഷിപ്പ് ഓഫറുകൾ അയയ്ക്കും. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് ഓൺലൈനായി ഓഫർ സ്വീകരിക്കാം.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
പൈലറ്റ് ഘട്ടത്തിൽ 1.25 ലക്ഷം യുവജനങ്ങൾക്ക് പ്രയോജനം നൽകുക എന്നതാണ് പ്രാരംഭ ലക്ഷ്യം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള ഒരു കോടി യുവജനങ്ങൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുക എന്ന വിശാലമായ പഞ്ചവത്സര കാഴ്ചപ്പാടും ഈ പദ്ധതിക്കുണ്ട്.
ബന്ധപ്പെടാനുള്ള വിവരങ്ങൾ
സംശയങ്ങൾക്കും സഹായങ്ങൾക്കും, അപേക്ഷകർക്ക് 1800 11 6090 എന്ന ഹെൽപ്പ്ലൈൻ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

































