Home Lifestyle Health & Fitness കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട മൂന്ന് പച്ചക്കറികൾ

കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട മൂന്ന് പച്ചക്കറികൾ

Advertisement

കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോ​ഗ്യകരം പോഷക​ഗുണമുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വിവിധ കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. കരളിന്റെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട പച്ചക്കറികളെ കുറിച്ച് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നു.

ബീറ്റാലെയ്നുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്

ബീറ്റാലെയ്നുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ഇവയാണ് ബീറ്റ്റൂട്ടിന് കടും ചുവപ്പ് നിറം നൽകുന്നത്. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ ഈ സംയുക്തങ്ങൾ സഹായിക്കുന്നു.

ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ ബീറ്റ്റൂട്ട് സഹായിക്കുന്നു.

ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുക എന്നാൽ കരളിന്മേലുള്ള ആയാസം കുറയ്ക്കുകയും മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പതിവായി ബ്രോക്കോളി കഴിക്കുന്നത് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും

അടുത്തത് ബ്രോക്കോളിയാണ്. ഇതിൽ സൾഫോറാഫെയ്ൻ അടങ്ങിയിരിക്കുന്നു. പതിവായി ബ്രോക്കോളി കഴിക്കുന്നത് കരളിലേക്ക് കൊഴുപ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കാനും അതുവഴി കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കരൾ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ ബ്രോക്കോളി സഹായിക്കുന്നു

ക്യാൻസർ ഉണ്ടാക്കുന്ന ഘടകങ്ങളെ കുറയ്ക്കുന്നതിലൂടെ കരൾ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ ബ്രോക്കോളി സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽ പവയ്ക്ക പ്രധാനമാണ്

പാവയ്ക്കയാണ് മറ്റൊരു പച്ചക്കറി. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽ പവയ്ക്ക പ്രധാനമാണ്. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.

ഇൻസുലിൻ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നത് കരളിന്റെ ആരോഗ്യത്തെയും സഹായിക്കും

ഫാറ്റി ലിവറിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇൻസുലിൻ പ്രതിരോധമായതിനാൽ ഇത് പ്രധാനമാണ്. ഇൻസുലിൻ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നത് കരളിന്റെ ആരോഗ്യത്തെയും സഹായിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here