ഹൃദയാഘാതം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. ചിലർക്ക് ലക്ഷണങ്ങളോടെയും മറ്റ് ചിലർക്ക് ലക്ഷണങ്ങളൊന്നും ഇല്ലാതെയുമൊക്കെ ഹൃദയാഘാതം ഉണ്ടാകാറുണ്ട്.
സൈലൻ്റ് ഹാർട്ട് അറ്റാക്ക് ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
ഹൃദയാഘാതം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. ചിലർക്ക് ലക്ഷണങ്ങളോടെയും മറ്റ് ചിലർക്ക് ലക്ഷണങ്ങളൊന്നും ഇല്ലാതെയുമൊക്കെ ഹൃദയാഘാതം ഉണ്ടാകാറുണ്ട്. പൊതുവെ സൈലൻ്റ് ഹാർട്ട് അറ്റാക്കിനെ വളരെയധികം പേടിക്കേണ്ടത് ഏറെ പ്രധാനമാണ്. ലക്ഷണങ്ങളൊന്നുമില്ലാതെയോ അല്ലെങ്കിൽ ചെറിയ ലക്ഷണങ്ങളോടെയോ ഉണ്ടാകുന്നതാണ് സൈലൻ്റ് ഹാർട്ട് അറ്റാക്ക്.
ഹൃദയ ധമനികൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് ഹൃദയാഘാതം
ഹൃദയ പേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നത് മൂലം ഹൃദയ ധമനികൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് ഹൃദയാഘാതം. സൈലൻ്റ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ വളരെ സൗമ്യമോ അവ്യക്തമോ ആയതിനാൽ അവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അല്ലെങ്കിൽ ദൈനംദിന ക്ഷീണം, അസിഡിറ്റി അല്ലെങ്കിൽ സമ്മർദ്ദം എന്നിവയായി എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതായി പട്യാല മണിപ്പാൽ ആശുപത്രിയിലെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റായ ഡോ. സന്ദീപ് തക്കർ പറയുന്നു. സൈലൻ്റ് ഹാർട്ട് അറ്റാക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് ഡോ. സന്ദീപ് തക്കർ പറയുന്നു.
എത്ര വിശ്രമിച്ചിട്ടും മാറാത്ത ക്ഷീണമാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
എപ്പോഴുമുണ്ടാകുന്ന ക്ഷീണമാണ് ആദ്യത്തെ ലക്ഷണം. വിശ്രമിച്ചിട്ടും മാറാത്ത അസാധാരണമായ ക്ഷീണം അനുഭവപ്പെടുന്നത് അവഗണിക്കരുത്. ശരീരത്തിലേക്ക് ആവശ്യത്തിന് ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയത്തിൽ ചെലുത്തുന്ന ആയാസം മൂലമാണ് ഇത് സംഭവിക്കുന്നത്.
എപ്പോഴും ശ്വാസതടമുണ്ടാകുന്നതാണ് രണ്ടാമത്തെ ലക്ഷണം
എപ്പോഴും ശ്വാസതടമുണ്ടാകുന്നതാണ് രണ്ടാമത്തെ ലക്ഷണം : ശ്വാസം മുട്ടലാണ് രണ്ടാമത്തെ ലക്ഷണം. ശ്വാസതടസ്സം ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. ഹൃദയത്തിന്റെ പമ്പിംഗ് മോശമാകുന്നത് മൂലം ശ്വാസകോശത്തിലേക്ക് രക്തം തിരികെ കയറുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
പെട്ടെന്ന് തലകറക്കം, ഓക്കാനം അല്ലെങ്കിൽ വയറു വീർക്കൽ എന്നിവ സൈലൻ്റ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമാണ്
പെട്ടെന്ന് തലകറക്കം, ഓക്കാനം അല്ലെങ്കിൽ വയറു വീർക്കൽ എന്നിവ സൈലൻ്റ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമാണ്. രക്തപ്രവാഹത്തിലെ മാറ്റങ്ങളോട് നാഡീവ്യൂഹം പ്രതികരിക്കുന്നതിന്റെ ഫലമായാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ഇവ പലപ്പോഴും ഭക്ഷ്യവിഷബാധ, നിർജ്ജലീകരണം അല്ലെങ്കിൽ വൈറൽ അണുബാധ എന്നിവയായി തെറ്റിദ്ധരിക്കപ്പെടുന്നു.
ഉറക്കത്തിലെ അസ്വസ്ഥത അല്ലെങ്കിൽ വർദ്ധിച്ച ഉത്കണ്ഠയാണ് നാലാമത്തെ ലക്ഷണം
ഉറക്കത്തിലെ അസ്വസ്ഥത അല്ലെങ്കിൽ വർദ്ധിച്ച ഉത്കണ്ഠയാണ് നാലാമത്തെ ലക്ഷണം എന്ന് പറയുന്നത്. രോഗികൾക്ക് അസ്വസ്ഥത, ഉത്കണ്ഠ എന്നിവ അനുഭവപ്പെടാൻ തുടങ്ങുന്നു. ഹൃദയാഘാതത്തെക്കുറിച്ചും രക്തചംക്രമണത്തിലെ തകരാറുകളെക്കുറിച്ചും ബോധവാന്മാരാക്കാൻ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളാണ് ഇവ.
ഇടയ്ക്കിടെയുള്ള നെഞ്ചുവേദനയാണ് അഞ്ചാമത്തെ ലക്ഷണം
ഇടയ്ക്കിടെയുള്ള നെഞ്ചുവേദനയാണ് അഞ്ചാമത്തെ ലക്ഷണം. നെഞ്ചിലെ ക്രമരഹിതമായ അസ്വസ്ഥത ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. ഹൃദയാഘാതത്തെ നിരന്തരമായ നെഞ്ചുവേദനയുമായി ബന്ധപ്പെടുത്തി, ഇടയ്ക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതയെ ദഹനപ്രശ്നമായി തെറ്റിദ്ധരിക്കുന്നതിനാൽ ആളുകൾ ഇത് പലപ്പോഴും അവഗണിക്കപ്പെടുന്നു.
ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഒരിക്കലും നിസാരമായി കാണരുത്.
ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഒരിക്കലും നിസാരമായി കാണരുത്. ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും സമയബന്ധിതമായി വൈദ്യപരിശോധന നടത്തുകയും ചെയ്യുന്നത് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് അല്ലെങ്കിൽ ആൻജിയോപ്ലാസ്റ്റി പോലുള്ള പെട്ടെന്നുള്ള ശസ്ത്രക്രിയകളിൽ നിന്ന് തടയും. ആദ്യഘട്ടത്തിൽ മരുന്നുകൾ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകമാണ്.
സ്ത്രീകളിലാണ് കൂടുതലും സൈലൻ്റ് ഹാർട്ട് അറ്റാക്ക് കണ്ടുവരുന്നത്.
സ്ത്രീകളിലാണ് കൂടുതലും സൈലൻ്റ് ഹാർട്ട് അറ്റാക്ക് കണ്ടുവരുന്നത്. ഹൃദയത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കാനും സൈലൻ്റ് ഹാർട്ട് അറ്റാക്കിന് കഴിയും. വ്യായാമം അധികം ചെയ്യാത്തവർ, കൊളസ്ട്രോൾ ഉള്ളവർ, പുകവലിക്കുന്നവർ, പ്രായമായവർ, കുടുംബപരമായി ഹൃദയാഘാത സാധ്യതയുള്ളവർ എന്നിവർക്കാണ് ഈ രോഗം കാണപ്പെടുന്നത്.
ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണാൻ ശ്രമിക്കുക
സൈലൻ്റ് അറ്റാക്കിൻ്റെ ദൈർഘ്യം ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണാൻ ശ്രമിക്കുക.



































