വൃക്കയിൽ കല്ലുകൾ ഉണ്ടാകാൻ പല കാരണങ്ങളുണ്ടാകാം. ഉദാഹരണത്തിന്, ഭക്ഷണക്രമം, ശരീരഭാരം വർദ്ധിക്കുന്നത് അല്ലെങ്കിൽ ചില മരുന്നുകൾ. ഈ ഘടകങ്ങൾ വൃക്കയിലെ കല്ലുകൾക്ക് കാരണമാകും. വൃക്കയിൽ കല്ലുള്ളവർ ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ ഡോക്ടര്‍മാര്‍ നിർദ്ദേശിക്കാറുണ്ട്.
വൃക്കയിൽ കല്ലുള്ളവർ ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ ഡോക്ടര്‍മാര്‍ നിർദ്ദേശിക്കാറുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഉയർന്ന അളവിൽ ഓക്സലേറ്റും കാത്സ്യവും
ചില ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ ഓക്സലേറ്റും കാത്സ്യവും അടങ്ങിയിട്ടുണ്ട്, ഇത് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിനും കാരണമാകുന്നു. മധുരക്കിഴങ്ങ്, വെണ്ടയ്ക്ക, സോയാ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ
സംസ്കരിച്ച ഭക്ഷണങ്ങൾ, ഉപ്പിലിട്ടവ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ചിപ്‌സ്, ഉപ്പിട്ട നട്‌സ്, ഫാസ്റ്റ് ഫുഡ് എന്നിവ ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ വൃക്കയിൽ കല്ലുള്ളവർ ഒഴിവാക്കുക.
ഉയർന്ന പ്രോട്ടീൻ ഭക്ഷണം
ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവ് വർദ്ധിപ്പിക്കും. ഇത് വൃക്കകളിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകും. അതിനാല്‍ റെഡ് മീറ്റ് പോലെയുള്ള ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍
പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗവും വൃക്കകളിൽ കല്ലുകൾ ഉണ്ടാകാന്‍ കാരണമാകും.
കഫൈന്‍
കഫൈനിന്‍റെ അമിത ഉപയോഗവും കിഡ്നി സ്റ്റോണിന് കാരണമാകും.
പാലുല്‍പ്പന്നങ്ങള്‍
പാലുല്‍പ്പന്നങ്ങളുടെ അമിത ഉപയോഗവും വൃക്കകളിൽ കല്ലുകൾ ഉണ്ടാകാന്‍ കാരണമാകും.


































