സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Advertisement

ഓരോ വർഷവും ഏകദേശം 15 ദശലക്ഷത്തിലധികം ആളുകൾക്ക് പക്ഷാഘാതം സംഭവിക്കുന്നതായി ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ഓരോ 40 സെക്കൻഡിലും ഒരു പക്ഷാഘാതം സംഭവിക്കുന്നതായി അമേരിക്കൻ സ്ട്രോക്ക് അസോസിയേഷൻ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഏകദേശം ഓരോ നാല് മിനിറ്റിലും ഒരാൾ പക്ഷാഘാതം മൂലം മരിക്കുന്നു

ഏകദേശം ഓരോ നാല് മിനിറ്റിലും ഒരാൾ പക്ഷാഘാതം മൂലം മരിക്കുന്നു. പ്രായമായവരിൽ മാത്രമല്ല, ചെറുപ്പക്കാരിലും പക്ഷാഘാതം ഉണ്ടാകാം. പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, മോശം ഭക്ഷണക്രമം തുടങ്ങിയ അപകട ഘടകങ്ങൾ ഉള്ളവരാണെങ്കിൽ. ആഗോളതലത്തിൽ, പക്ഷാഘാതം ഒരു വലിയ പ്രശ്നമാണ്.

അപകടസാധ്യത ഘടകങ്ങളും ലക്ഷണങ്ങളും തിരിച്ചറിയുന്നത് സ്‌ട്രോക്ക് തടയുന്നതിന് നിര്‍ണ്ണായകമാണ്

മസ്തിഷ്‌കാഘാതം കൂടുതലായി പ്രായമായവരുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍, ഏതു പ്രായത്തിലുമുള്ള വ്യക്തികളെയും അവ ബാധിക്കാം. അപകടസാധ്യത ഘടകങ്ങളും ലക്ഷണങ്ങളും തിരിച്ചറിയുന്നത് സ്‌ട്രോക്ക് തടയുന്നതിന് നിര്‍ണ്ണായകമാണ്. നേരത്തെയുള്ള രോഗനിര്‍ണ്ണയവും ചികിത്സയും സ്ട്രോക്കിനു ശേഷം ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാനുള്ള സാധ്യതകളെ ഗണ്യമായി മെച്ചപ്പെടുത്തുന്നു.

തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നില്ല

തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്ത വിതരണം തടസ്സപ്പെടുമ്പോഴോ ഒരു രക്തക്കുഴൽ പൊട്ടുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നത്. തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നില്ല. അത് വളരെക്കാലം നീണ്ടുനിന്നാൽ, ആ കോശങ്ങൾ മരിക്കാൻ തുടങ്ങുമെന്ന് ഗോവയിലെ മണിപ്പാൽ ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. അമൃത് എസ്ഡി പറയുന്നു. അതുകൊണ്ടാണ് സ്ട്രോക്കുകൾ വളരെ അപകടകരമാകുന്നത്. അവ പെട്ടെന്ന് സംഭവിക്കുന്നതും ഉടനടി ചികിത്സിച്ചില്ലെങ്കിൽ നിലനിൽക്കുന്ന നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതും.

അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ അധികമാണ്

പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ അധികമാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ ഉള്ളവരിലും സ്‌ട്രോക്ക് ഉണ്ടാകാം.

പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയരാകേണ്ടതാണ്

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയരാകേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here