കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

Advertisement

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കറുവപ്പട്ട. ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

രുചി നൽകാൻ ഭക്ഷണത്തിൽ ചേർക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ്
പ്രമേഹം ഉള്ളവർക്ക് കറുവപ്പട്ട ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഹൃദയാരോഗ്യം
കൊളെസ്റ്ററോളും രക്ത സമ്മർദ്ദത്തെയും നിയന്ത്രിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കറുവപ്പട്ട ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.

ആന്റിഓക്‌സിഡന്റുകൾ
കറുവപ്പട്ടയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഗുണം ചെയ്യുന്നു.

തലച്ചോറിന്റെ പ്രവർത്തനം
കറുവപ്പട്ടയിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. മറവി പോലുള്ള രോഗങ്ങളെ ഇത് തടയാൻ സഹായിക്കുന്നു.

നല്ല ദഹനം ലഭിക്കാനും കറുവപ്പട്ട കഴിക്കുന്നത് നല്ലതാണ്. ഇത് കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

പ്രതിരോധം വർധിപ്പിക്കുന്നു
ഇതിൽ ധാരാളം ആന്റിബാക്റ്റീരിയൽ, ആന്റിഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകൾക്കെതിരെ പോരാടാനും പ്രതിരോധം വർധിപ്പിക്കാനും സഹായിക്കുന്നു.

ഭാരം നിയന്ത്രിക്കുന്നു
ഭാരത്തെ നിയന്ത്രിക്കാനും കറുവപ്പട്ടയ്ക്ക് സാധിക്കും. കറുവപ്പട്ടയുടെ നേരിയ മധുരമുള്ള രുചി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ഭാരം നിയന്ത്രിക്കാൻ സാധിക്കും.

Advertisement