Home Lifestyle Entertainment ‘പള്ളിച്ചട്ടമ്പി’ ഈ മാസം 15ന് തന്നെ തിയറ്ററുകളിലെത്തും

‘പള്ളിച്ചട്ടമ്പി’ ഈ മാസം 15ന് തന്നെ തിയറ്ററുകളിലെത്തും

Advertisement

കൊച്ചി: ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പീരീയഡ് ഡ്രാമ ത്രില്ലര്‍ ചിത്രം ‘പള്ളിച്ചട്ടമ്പി’ ഈ മാസം 15ന് തന്നെ തിയറ്ററുകളിലെത്തും. ഈ മാസം 10നാണ് ആദ്യം ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിന്നതിനാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള തടസം കാരണമാണ് റിലീസ് നീട്ടിയത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ വിഷുദിന റിലീസിന് വഴിയൊരുങ്ങുകയായിരുന്നു.
കേരളത്തില്‍ 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്. ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ടി എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കയാദു ലോഹര്‍ ആണ് നായിക. വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു. ക്യാമറ: ടിജോ ടോമി. സംഗീത സംവിധാനം: ജെയ്ക്‌സ് ബിജോയ്?. ചിത്രത്തിലെ കാട്ടുചെമ്പകം പൂത്തോട്ടെ എന്ന ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും ബ്രിജീഷും ചേര്‍ന്നാണ് ‘പള്ളിച്ചട്ടമ്പി’ നിര്‍മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും തന്‍സീറും ചേര്‍ന്നാണ് സഹനിര്‍മാണം. ടൊവിനോയുടെ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറിനായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here