ഭാവന കേന്ദ്ര കഥാപാത്രമായ അനോമയുടെ റിലീസ് തീയതി പുറത്ത്… ഭാവനയുടെ ഇതുവരെയുള്ള കരിയറിനെ രേഖപ്പെടുത്തികൊണ്ടുള്ള വീഡിയോയും പുറത്തുവിട്ടു…

Advertisement

ഭാവന കേന്ദ്ര കഥാപാത്രമായ അനോമയുടെ റിലീസ് തീയതി പുറത്ത്… ഭാവനയുടെ ഇതുവരെയുള്ള കരിയറിനെ രേഖപ്പെടുത്തികൊണ്ടുള്ള വീഡിയോയും പുറത്തുവിട്ടു…
ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന അനോമി എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് പുതിയ വീഡിയോ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍. സാറാ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. നടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചനകള്‍. ജനുവരി 30നാണ് അനോമി തിയേറ്ററുകളിലെത്തുക. ഭാവനയുടെ ഇതുവരെയുള്ള കരിയറിനെ രേഖപ്പെടുത്തികൊണ്ടുള്ള വീഡിയോ ആണ് ഇതിന്റെ ഭാഗമായി പുറത്തുവിട്ടിരിക്കുന്നത്.
2002ല്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഭാവന വിവിധ ഭാഷകളിലായി 89 ചിത്രങ്ങളിലാണ് വേഷമിട്ടത്. ഭാവനയുടെ 90-ാം ചിത്രമായിരിക്കും അനോമി. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ എത്തിക്കുന്ന ചിത്രമാണ് അനോമി. സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റഹ്‌മാന്‍, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here