Home Uncategorized പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, ഈ ഭക്ഷണങ്ങൾ പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിക്കും

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, ഈ ഭക്ഷണങ്ങൾ പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിക്കും

Advertisement

അൾട്രാ – പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് പുരുഷ പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് പഠനം. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതൽ അളവിൽ കഴിക്കുന്നത് പുരുഷന്മാരിൽ പ്രത്യുൽപാദന ശേഷി കുറയുന്നതിനും ആദ്യകാല ഭ്രൂണങ്ങളിൽ വളർച്ച മന്ദഗതിയിലാകുന്നതിനും കാരണമാകുമെന്ന് ​ഗവേഷകർ പറയുന്നു.

ഗർഭധാരണത്തിനും ഗർഭസ്ഥ ശിശു വികാസത്തിനും എടുക്കുന്ന സമയദൈർഘ്യത്തിൽ മാതാപിതാക്കളും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ (യുപിഎഫ്) കഴിക്കുന്നതിന്റെ സംയോജിത സ്വാധീനത്തെക്കുറിച്ച് ഇതുവരെ ഒരു പഠനവും അന്വേഷിച്ചിട്ടില്ലെന്ന് ഗവേഷകർ പറഞ്ഞു.

ഹ്യൂമൻ റീപ്രൊഡക്ഷൻ എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു

ഹ്യൂമൻ റീപ്രൊഡക്ഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഗർഭധാരണത്തിന് മുമ്പും അവരുടെ ബാല്യത്തിലും മാതാപിതാക്കളെ പിന്തുടരുന്ന ജനസംഖ്യാടിസ്ഥാനത്തിലുള്ള, പ്രോസ്പെക്റ്റീവ് പഠനത്തിൽ ചേർന്ന 831 സ്ത്രീകളെയും 651 പുരുഷ പങ്കാളികളെയും പരിശോധിച്ചു.

യുപിഎഫ് ഉപഭോഗം വന്ധ്യതയ്ക്കുള്ള ഉയർന്ന അപകടസാധ്യതയുമായും ബന്ധപ്പെട്ടിരിക്കുന്നു

പുരുഷന്മാരിൽ ഉയർന്ന യുപിഎഫ് ഉപഭോഗം വന്ധ്യതയ്ക്കുള്ള ഉയർന്ന അപകടസാധ്യതയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയതായി ഇറാസ്മസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ​ഗവേഷകനായ ഡോ. റോമി ഗെയ്‌ലാർഡ് പറഞ്ഞു.

ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി

ധാരാളം അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കഴിച്ചവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി. അനാരോഗ്യം കണ്ടെത്തിയ ആളുകളിലെ ദിനംപ്രതിയുള്ള കലോറിയുടെ അളവ് പരിശോധിക്കുമ്പോൾ അതിൽ 15 ശതമാനവും അൾട്ര പ്രോസസ്ഡ് ഭക്ഷണത്തിലൂടെയാണ്.

മധുരമുള്ള ശീതളപാനീയങ്ങളും വന്ധ്യത പ്രശ്നം കൂട്ടുന്നു

മധുരമുള്ള ശീതളപാനീയങ്ങളും ഉൾപ്പെടെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് അകാല മരണത്തിന് കാരണമാകുമെന്ന് ​ഗവേശകർ പറയുന്നു. 2019 ൽ ബ്രസീലിൽ 57,000 അകാല മരണങ്ങൾക്ക് കാരണമായത് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗമായിരുന്നുവെന്ന് അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ചില ഭക്ഷണങ്ങൾ വളരെ പ്രോസസ്സ് ചെയ്തതോ അൾട്രാ പ്രോസസ്സ് ചെയ്തതോ ആണ്

കൊഴുപ്പ്, അന്നജം, ചേർത്ത പഞ്ചസാര, ഹൈഡ്രജനേറ്റഡ് കൊഴുപ്പ് തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പദാർത്ഥങ്ങളിൽ നിന്നാണ് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ നിർമ്മിക്കുന്നത്.

കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും അഡിറ്റീവുകളും അവയിൽ അടങ്ങിയിരിക്കാം

കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും അഡിറ്റീവുകളും അവയിൽ അടങ്ങിയിരിക്കാം. ശീതീകരിച്ച ഭക്ഷണം, ശീതളപാനീയങ്ങൾ, ഹോട്ട് ഡോഗ്, ഫാസ്റ്റ് ഫുഡ്, പാക്കേജുചെയ്ത കുക്കികൾ, കേക്കുകൾ, ഉപ്പിട്ട ലഘുഭക്ഷണങ്ങൾ എന്നിവയാണ് ഈ ഭക്ഷണങ്ങളുടെ ഉദാഹരണങ്ങൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here