Home Uncategorized നല്ല വിസ്മയം,മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ രശ്മി ബി ജെ പി യിലേക്ക്

നല്ല വിസ്മയം,മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ രശ്മി ബി ജെ പി യിലേക്ക്

Advertisement

തിരുവനന്തപുരം.മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ രശ്മി ബി ജെ പി യിലേക്ക്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ മഹിളാ കോൺഗ്രസിൽ നിന്നും രാജിവെച്ചു

രാജികത്ത് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിന് കൈമാറി. ആർ.രശ്മി ഇന്ന് ബിജെപിയിൽ ചേരും. ആയിഷാ പോറ്റി കോൺഗ്രസ്സിൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു.ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തുമെന്നുറപ്പായതോടെ സാമൂഹിക മാധ്യമങ്ങളില്‍ രശ്മി അവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രശ്മിയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി സംസാരിച്ചിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ല. സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെ രണ്ട് ആവശ്യങ്ങള്‍ പാര്‍ട്ടിക്ക് മുന്നില്‍ വച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കുണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി ഇടപെട്ട് തീര്‍ക്കണം, യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ പദവി എന്നിവയായിരുന്നു അവ. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉറപ്പുലഭിക്കാതെ വന്നതോടെയാണ് പാര്‍ട്ടി വിടാന്‍ രശ്മി തീരുമാനിച്ചത്. പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ അടക്കമുള്ള നേതാക്കൾ ആർ രശ്മിയുമായി സംസാരിച്ചെങ്കിലും വഴങ്ങിയില്ല. ഇന്ന് രാജീവ്‌ ചന്ദ്രശേഖരനിൽ നിന്നും അംഗത്വം സ്വീകരിക്കും

Advertisement