Advertisement
ശബരിമല സന്നിധാനത്തെ ഭക്തജന തിരക്കിന് നേരിയ കുറവ്. ഇന്നലെ 91333 അയ്യപ്പ ഭക്തരാണ്
ദർശനം നടത്തിയത്. കഴിഞ്ഞദിവസം മുതൽ ഒരു ലക്ഷം കവിഞ്ഞിരുന്നു.
നിലക്കലിലും പമ്പയിലും നിയന്ത്രണങ്ങളോട് കൂടി മാത്രമേ ഭക്തരെ മല ചവിട്ടാൻ അനുവദിക്കുന്നുള്ളു. എന്നാൽ പമ്പയിൽ മല കയറാനുള്ള ഭക്തരുടെ എണ്ണം ഇപ്പോഴും കൂടുതൽ തന്നെയാണ്. മരക്കൂട്ടത്തും ശബരി പീഠത്തിലും പോലീസിൻറെ നിയന്ത്രണങ്ങൾ തുടരുകയാണ്. മകരവിളക്ക് പ്രമാണിച്ച് ഉള്ള തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ്
കൂടുതൽ നിയന്ത്രണങ്ങൾ. 14നാണ് ശബരിമലയിൽ മകരവിളക്ക്





























