ഗുണ്ടാ നേതാവ് എയർപോർട്ട് ഡാനി പിടിയിൽ

Advertisement

തിരുവനന്തപുരം. നഗരത്തിലെ പ്രധാന ഗുണ്ടാ നേതാവ് എയർപോർട്ട് ഡാനി പിടിയിൽ.
മറ്റൊരു ഗുണ്ടാ നേതാവിനെ ആക്രമിച്ച
സംഭവത്തിൽ വഞ്ചിയൂർ പൊലീസാണ്
എയർപോർട്ട് ഡാനിയെ പിടികൂടിയത്.
ഒളിവിലായിരുന്ന ഇയാൾ തിരഞ്ഞെടുപ്പ്
കാലത്ത് തിരുവനന്തപുരത്ത് എത്തിയതിലും
പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


നിരവധി കേസുകളിലെ പ്രതി എയര്‍പോര്‍ട് ഡാനിയാണ് പിടിയിലായത്.വഞ്ചിയൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.മറ്റൊരു
ഗുണ്ടാ സംഘത്തെ ആക്രമിച്ച ശേഷം ഇയാൾ
ഒളിവിൽ പോയിരുന്നു.ഏറെ കാലമായി സംസ്ഥാനത്തിന് പുറത്തായിരുന്ന പ്രതി തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ്.
ഇയാള്‍ക്കെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസുണ്ടായിരുന്നു.ഒളിവില്‍ കഴിഞ്ഞത് ബംഗളൂരുവില്‍ എന്ന് പോലീസ്
സ്ഥിരീകരിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പു കാലത്ത് നഗരത്തില്‍ ഗുണ്ടാ സാന്നിധ്യം സജീവമാകുന്നത്  പോലീസ് പരിശോധിക്കുന്നുണ്ട്.എയര്‍പോര്‍ട്ട് ഡാനി തിരഞ്ഞെടുപ്പു സമയത്ത് തിരിച്ചെത്തിയതിലും അന്വേഷണം നടക്കുന്നുണ്ട്.

Advertisement