ഭീതി വിതച്ച് കൂറ്റൻ അണലി; മൈനാഗപ്പള്ളിയിൽ അജിയുടെ വീട്ടിൽ കണ്ട പാമ്പിനെ വനപാലകർ പിടികൂടി

Advertisement

മൈനാഗപ്പള്ളി: ജനവാസ മേഖലയിൽ നിന്നും അത്യാവശ്യം വലുപ്പമുള്ള ഒരു അണലിയെ (Russell’s Viper) പിടികൂടി. മൈനാഗപ്പള്ളി, കുഴിവിള കിഴക്കതിൽ അജിയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടുവളപ്പിൽ കാണപ്പെട്ട വിഷപ്പാമ്പിനെ കണ്ട് വീട്ടുകാർ ഉടൻ തന്നെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരുടെ സംഘം ഉടൻ തന്നെ പാമ്പിനെ സുരക്ഷിതമായി പിടികൂടി. അത്യാവശ്യം വലുപ്പമുണ്ടായിരുന്ന അണലി പരിസരവാസികൾക്കിടയിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചത്. പിടികൂടിയ പാമ്പിനെ വനമേഖലയിലേക്ക് മാറ്റുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മഴക്കാലം ആരംഭിച്ചതോടെ ഇഴജന്തുക്കൾ പുറത്തേക്ക് വരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇

https://www.facebook.com/share/r/1GRJemZtE4/

വീഡിയോ ഇൻസ്റ്റാഗ്രാമിൽ കാണാൻ 👇

https://www.instagram.com/reel/DRfIVxKk7yX/?igsh=NXp6eG5hNGZhbjJo

Advertisement

2 COMMENTS

  1. ആത്യാവശ്യം വലിപ്പം അതെന്തു വലിപ്പമാണ്.
    ഇങ്ങനെയാണോ വാർത്ത എഴുതുന്നത്.

    • ​’അത്യാവശ്യം വലിപ്പമുള്ള പാമ്പ്’ എന്ന പ്രയോഗത്തിൽ യാതൊരുവിധ വ്യാകരണ (Grammar) പിശകുകളുമില്ല.
      ​പാമ്പ് (നാമം/Nouns)
      ​വലിപ്പമുള്ള (വിശേഷണം/Adjective)
      ​അത്യാവശ്യം (ക്രിയാവിശേഷണം/Adverb – ഇവിടെ ‘വലിപ്പമുള്ള’ എന്നതിനെ വിശേഷിപ്പിക്കുന്നു.)
      ​ഇവയെല്ലാം ശരിയായ രീതിയിലാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഈ വാക്യം തികച്ചും ശരിയാണ്.

Comments are closed.