തിരുവനന്തപുരം.മുൻകൂട്ടി തീരുമാനിച്ചിരുന്നതോ ചിന്തിച്ചിരുന്നതോ ആയ സ്ഥാനത്തേക്കല്ല എത്തുന്നത് എന്ന് ദേവസ്വം ബോർഡ് പ്രതിനിധിയായി തെരഞ്ഞെടുത്ത കെ രാജു.ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കാനുള്ള പരിശ്രമം നടത്തുകയാണ്. വിശ്വാസവും ആചാരവും സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിൻ്റെ പ്രധാന ദൗത്യം
അഴിമതി രഹിതവും സുതാര്യവും ആയിരിക്കണം ഭരണം. അവസാനം ചില വിവാദങ്ങൾ ഉള്ള സമയത്താണ് നിയോഗം. അതിൻ്റെ നിരാശയും ആശങ്കയും ഉണ്ട്. കെ. ജയകുമാറിന്റെ ടീമിലാണ് ചാർജെടുക്കുന്നത് .അദ്ദേഹത്തിന് ഒപ്പം പ്രവർത്തിക്കാൻ കഴിയും എന്നതാണ് ആത്മബലം. അന്വേഷണം കൃത്യമായി നടത്താനുള്ള സഹായം ഉണ്ടാകും
അയ്യപ്പ വിശ്വാസിയാണോ എന്ന ചോദ്യത്തിന് തനിക്ക് വിശ്വാസികളെയാണ് വിശ്വാസമെന്നും കെ. രാജുവിന്‍റെ മറുപടി
































