കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ബി.ജെ.പിയിൽ ചേർന്നു; 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂർ നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത 

Advertisement

കൊല്ലം: പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഭാരതീയ ജനതാ പാർട്ടിയിൽ (ബി.ജെ.പി.) ചേർന്നു.
പാർട്ടിയുടെ ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കൾച്ചറൽ സെൽ കൺവീനറായാണ് അദ്ദേഹത്തെ നിയോഗിച്ചത്.
‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ’ എന്ന കവിതയിലൂടെയാണ് അദ്ദേഹം ഏറെ പ്രശസ്തി നേടിയത്. മുൻ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസറാണ് ഇദ്ദേഹം. രണ്ട് സിനിമകൾക്ക് കഥയെഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വേദികളിൽ പങ്കെടുത്തിരുന്ന ഇദ്ദേഹം ആദ്യമായാണ് ഒരു പാർട്ടിയുടെ ഭാഗമാകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ചർച്ചകൾ

അടുത്തുവരുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂർ നിയോജകമണ്ഡലത്തിൽ നിന്നും ഇദ്ദേഹം ബി.ജെ.പി.യുടെ സ്ഥാനാർത്ഥിയായി മത്സരിക്കും എന്നുള്ള രീതിയിൽ ബി.ജെ.പി. നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തിയതായി പറയപ്പെടുന്നു.
ശാസ്താംകോട്ട ശൂരനാട് ഇഞ്ചക്കാട് വളഞ്ഞാംപുറത്ത് പരേതരായ പാച്ചൻ-കുഞ്ഞമ്മ ദമ്പതികളുടെ മകനാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ.

Advertisement