കോട്ടയം. അയർക്കുന്നത്ത് ഇതര സംസ്ഥാനക്കാരിയായ യുവതിയെ ഭർത്താവ് കൊന്നു കുഴിച്ചു മൂടി. പശ്ചിമബംഗാൾ സ്വദേശി അൽപ്പനയെയാണ് കൊന്നത്. ഭർത്താവ് സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യക്ക് മറ്റൊരു യുവാവുമായി ബന്ധമുള്ളതാണ് കൊലപാതകത്തിന് കാരണം എന്ന് കോട്ടയം എസ്പി പറഞ്ഞു
കഴിഞ്ഞ പതിനാലാം തീയതിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത് അയർക്കുന്നം ഇളപ്പാനിയിലെ നിർമ്മാണത്തിൽ ഇരിക്കുന്ന വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത് തുടർന്ന് മൃതദേഹം ഈ വീടിൻറെ പിന്നിൽ പ്രതി സോണി കുഴിച്ചിട്ടു . ഭാര്യ അൽപ്പനയ്ക്ക് മറ്റൊരു യുവാവുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്
17ാം തിയതിയാണ് പ്രതി പോലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണുന്നില്ലെന്ന് പരാതി നൽകിയത്. ഇതേ തുടർന്ന് അയർക്കുന്നo പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.വീടിൻറെ അടുക്കള വശത്തു വച്ചാണ് കൊലപാതകം നടന്നത്. തുടർന്ന് മൃതദേഹം പിൻവശത്ത് കുഴിച്ചുമൂടുകയായിരുന്നു .
കുറ്റം തെളിയിക്കുന്ന നിർണായ തെളിവുകളും പോലീസ് കണ്ടെടുത്തു. സംഭവദിവസം ഭാര്യയുമായി വീട്ടിലേക്ക് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനെ ലഭിച്ചു . കൊലപാതക ദിവസം ഭാര്യയെ വിളിച്ചു കൊണ്ടുവരുന്ന കാര്യം വീട്ടുടമയോടും ഇയാൾ പറഞ്ഞിരുന്നു
പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത് . പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കും






































