സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്ന് മുംബൈയില്‍ പാലസ്തീൻ അനുകൂല റാലി

Advertisement

മുംബൈ. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഇന്ന് പാലസ്തീൻ അനുകൂല റാലി നടക്കും. ആസാദ് മൈതാനിലാണ് വൈകിട്ട് പരിപാടി. സിപിഎമ്മിനൊപ്പം സമാന നിലപാടുള്ള മറ്റു പ്രതിപക്ഷ പാർട്ടികളും പരിപാടിയിൽ പങ്കെടുക്കും. പരിപാടിക്ക് നേരത്തെ മുംബൈ പോലീസ് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയിൽ സിപിഐഎം ഹർജി നൽകുകയും എതിർപ്പ് പോലീസ് ഒഴിവാക്കുകയും ചെയ്യുകയായിരുന്നു. ഹർജ്ജി പരിഗണിക്കെ സിപിഐഎമ്മിനെ വിമർശിച്ച് ബോംബെ ഹൈക്കോടതി പരാമർശം നടത്തിയത് വിവാദമായിരുന്നു. സിപിഐഎമ്മിന്റെത് രാജ്യസ്നേഹം അല്ലെന്നും മറ്റ് പല വിഷയങ്ങളും രാജ്യത്തിനകത്ത് ഉള്ളപ്പോൾ വിദേശ വിഷയങ്ങൾ എന്തിന് എടുക്കുന്നു എന്ന് കോടതി ചോദിച്ചിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ കോടതി നിരീക്ഷണങ്ങളെ വിമർശിച്ചിരുന്നു

Advertisement