ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ യാത്രക്കാരിയെ പുറത്തേക്ക് തള്ളിയിട്ട് കവർച്ച നടത്തി. തൃശൂർ സ്വദേശി അമ്മിണിക്ക് പരിക്കെറ്റു. ഇവരുടെ 8500 രൂപയും ഫോണുമാണ് കവർന്നത്. ഇന്നലെ പുലർച്ചെ ട്രെയിൻ കോഴിക്കോട് വിട്ടപ്പോഴാണ് സംഭവം. സഹോദരനൊപ്പം പനവേലിൽ നിന്ന് തൃശൂരിലേക്ക് യാത്ര ചെയുകയായിരുന്നു അമ്മിണി. സഹോദരൻ ശുചിമുറിയിൽ പോയപ്പോഴാണ് അക്രമം നടത്തിയത്. ശബ്ദം കേട്ട യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. തലക്ക് പരിക്കേറ്റ അമ്മിണിയെ ചികിത്സക്ക് വിധേയമാക്കി. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.





































