നന്ദൻകോട് ജെറുസലേം മാർത്തോമ്മാ പള്ളിയിൽ ജൂബിലി ധ്യാനയോഗം നാളെ

Advertisement

തിരുവനന്തപുരം: നന്ദൻകോട് ജെറുസലേം മാർത്തോമ്മാ ഇടവക സുവർണ്ണ ജൂബിലിയോടാനുബന്ധിച്ച് നാളെ വൈകിട്ട് 6.30 ന് പള്ളിയിൽ നടത്തപ്പെടുന്ന ധ്യാനയോഗത്തിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ പ്രസംഗിക്കും. റവ മനോജ്‌ ഇടിക്കുള അധ്യക്ഷനാകും. ജൂബിലി പദ്ധതികളുടെ ഭാഗമായി ഭവനദാനം, വിവാഹ ധന സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ ധന സഹായം, പെരുമ്പഴുതൂർ ഗ്രാമ മിഷൻ വികസനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Advertisement