ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ കൈത്താങ്ങ്: ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് 50,000 രൂപയുടെ ധനസഹായം നൽകി

Advertisement


ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് അടിയന്തര ചികിത്സാ ധനസഹായം കൈമാറി. ഇരു വൃക്കകളും തകരാറിലായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പോരുവഴി അമ്പലത്തും ഭാഗം സ്വദേശിക്കാണ് 50,000 രൂപയുടെ ചെക്ക് കൈമാറിയത്.
കൂട്ടായ്മയുടെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ, ജനറൽ സെക്രട്ടറി നിസാം ഒമാൻടെൽ, പ്രസിഡന്റ് അർത്തിയിൽ അബ്ദുൽസലിം, രക്ഷാധികാരി റഷീദ് പറങ്കിമാംവിള എന്നിവർ സന്നിഹിതരായിരുന്നു. അൻസാർ സലിം ചരുവിളയിൽ, മാത്യു പടിപ്പുരയിൽ, വഹാബ് വൈശ്യന്റയത്, അനസ് ചരുവിളയിൽ, ഷാജി ജുബൈൽ, ബുഖാരി കുഴുവേലിൽ എന്നിവരും ധനസഹായ കൈമാറ്റത്തിന് നേതൃത്വം നൽകി.
ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുന്നതിന്റെ  ഉദാഹരണമാണ് ഈ ധനസഹായം.

Advertisement