എലിസബത്തിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ, ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ

Advertisement

കൽപ്പറ്റ : നമ്പ്യാർകുന്നിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മേലത്തേതിൽ എലിസബത്തിന്റേത് കൊലപാതകം. എലിസബത്തിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയിൽ ചികിത്സയിൽ തുടരുകയാണ്. നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് തോമസ് വർഗീസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യും. കൊലപാതകത്തിന് കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Advertisement