തിരുവനന്തപുരം:കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംനൈ തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സ്നേഹക്കൂട് -25’ മെയ് 3 -ന് ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ മുൻ ചീഫ് സെക്രട്ടറി ഡോ കെ ജയകുമാർ ഉദ്‌ഘാടനം ചെയ്യും.
പ്രസിഡന്റ് ടി എം മാത്യു അധ്യക്ഷനാകുന്ന ‘ഓർമ്മക്കളം’ വേദിയിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ, കോളേജ് പ്രിൻസിപ്പൽ ഡോ ജോർജ് കെ അലക്സ്, വിക്ടർ ടി തോമസ് കോഴഞ്ചേരി എന്നിവർ പങ്കെടുക്കും.
കോളേജിന്റെ പൂർവ വിദ്യാർഥികളായ മുൻ പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ ടി കെ എ നായർ, മുൻ മേയർ കെ ചന്ദ്രിക, സാഹിത്യകാരൻ കെ പി ഗോപാലകൃഷ്ണൻ, ഡോ രാജൻ വർഗീസ്, സ്പോർട്സ് രംഗത്ത് പ്രതിഭ തെളിയിച്ച റിട്ട. ഡി വൈ എസ് പി അലക്സ് എബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിക്കും.
തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ അലുംനൈ അംഗങ്ങളും , അധ്യാപകരും അനധ്യാപകരും പങ്കെടുക്കുന്ന’സ്നേഹക്കൂടിൽ’ സൗഹൃദ സല്ലാപം, കലാ-സാംസ്കാരിക – ” m വിനോദ പരിപാടികൾ, ‘ഓർമ്മപ്പൂക്കൾ’ എന്ന സ്മരണികയുടെ പ്രകാശനം തുടങ്ങിയവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്, ജനറൽ കൺവീനർ ടി ജെ മാത്യു (8592020735), സെക്രട്ടറി വിൽസൺ ടി തോമസ് (9847533055) എന്നിവരുമായി ബന്ധപ്പെടാം.