,ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 ഫൈവ് ജി അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍. ഫോണില്‍ 2കെ റെസല്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന 6.8 ഇഞ്ച് സാംസങ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകടനത്തിന്റെ കാര്യത്തില്‍, സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 2 പ്രോസസര്‍ ആണ് സ്മാര്‍ട്ട്‌ഫോണിന് കരുത്തുപകരുക.
16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണല്‍ സ്റ്റോറേജും ഫോണില്‍ ഉണ്ടായിരിക്കും. ഫോണില്‍ കരുത്തുറ്റ 7,000 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. 100ണ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ഇത് വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിയെ സംബന്ധിച്ചിടത്തോളം ഐക്യുഒഒ 15ല്‍ 50എംപി 1/1.5 ഇഞ്ച് പ്രധാന കാമറ, 50എംപി പെരിസ്‌കോപ്പ് കാമറ, അള്‍ട്രാവൈഡ് ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണില്‍ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ സ്പീക്കറുകള്‍ എന്നിവയും ഉണ്ടായേക്കാം. വിലയെ സംബന്ധിച്ചിടത്തോളം, ഇത് ഇന്ത്യയില്‍ ഏകദേശം 60,000 രൂപയ്ക്ക് ലോഞ്ച് ചെയ്യപ്പെടാനാണ് സാധ്യത.































