ന്യൂഡല്‍ഹി: സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫോണ്‍ ഈ മാസം അവസാനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. വൈവിധ്യമാര്‍ന്ന മള്‍ട്ടി- ലെന്‍സ് പിന്‍ കാമറ സിസ്റ്റവുമായി ഗാലക്‌സി എ17 ഫൈവ് ജി ഫോണാ ണ് ലോഞ്ച് ചെയ്യുന്നത്. ഫോണിന്റെ പ്രാരംഭവില 18,999 രൂപ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എക്സിനോസ് 1330 ചിപ്സെറ്റുള്ള 6.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയുമായാണ് ഗാലക്സി എ17 ഫൈവ്ജി വിപണിയില്‍ എത്തുക. 128 ജിബി സ്റ്റോറേജുള്ള 6/8 ജിബി റാമില്‍ ഇത് ലഭ്യമാകും. ആന്‍ഡ്രോയിഡ് 15നെ അടിസ്ഥാനമാക്കി വണ്‍ യുഐ 7.0 ലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. 25W ചാര്‍ജിങ്ങുള്ള 5,000 എംഎഎച്ച് ബാറ്ററി ഫോണ്‍ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിരവധി എഐ ഫീച്ചറുകള്‍, ഒരു ലക്ഷത്തിലധികം വില; പിക്‌സല്‍ 10 സീരീസ് വിപണിയില്‍
ഇന്ത്യന്‍ വേരിയന്റിനായുള്ള പൂര്‍ണ്ണ കാമറ ഫീച്ചറുകള്‍ സാംസങ് ഇതുവരെ വിശദീകരിച്ചിട്ടില്ല. തയ്വാന്‍ ലോഞ്ചില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എഐ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഗ്രാഫി ഫീച്ചറുകള്‍ ഫോണില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Home Technology വൈവിധ്യമാര്‍ന്ന മള്‍ട്ടി- ലെന്‍സ് പിന്‍ കാമറ സിസ്റ്റവുമായി ഗാലക്‌സി എ17 ഫൈവ് ജി വിപണിയിൽ എത്തുന്നു































