ന്യൂസിലന്‍ഡിനെതിരായ ശേഷിക്കുന്ന രണ്ട് ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിൽ ആയുഷ് ബദോനിയെയും ഉൾപെടുത്തി.പരിക്കേറ്റ് പുറത്തായ വാഷിങ്ടന്‍ സുന്ദറിനു പകരക്കാരനായിട്ടാണ് ആയുഷ് ബദോനി ടീമിൽ ഇടം നേടിയത്. ഇതാദ്യമായാണ് ആയുഷ് ബദോനിക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കുന്നത്. വരിയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വാഷിങ്ടന്‍ സുന്ദര്‍ പുറത്തായത്.
26കാരനായ ബദോനി ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായിരുന്നപ്പോള്‍ നിലവിലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ അവിടെ മെന്ററായി പ്രവര്‍ത്തിച്ചിരുന്നു. താരത്തിന്റെ ബാറ്റിങ് ആവറേജ് 57.96 ആണ്. വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റിങിലും ബൗളിങിലും താരം തിളങ്ങിയിരുന്നു.
ഓഫ് സ്പിന്നര്‍ ഓള്‍ റൗണ്ടറായ ബദോനി കഴിഞ്ഞ ഒരു വര്‍ഷമായി സ്ഥിരത പുലര്‍ത്തുന്ന താരമാണ്. ഇതാണ് താരത്തിനു ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. അടുത്ത രണ്ട് മത്സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ എത്തുമോ എന്നു ഉറപ്പില്ല.
































