ലണ്ടന്‍: ആഷസ് പരമ്പര തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന് വന്‍ തിരിച്ചടി. ബ്രൂക്കിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുമെന്നു റിപ്പോര്‍ട്ടുകള്‍. ആഷസിനു മുന്നോടിയായി നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയുടെ സമയത്ത് താരം നിശാ ക്ലബില്‍ കയറി മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് താരത്തിന്റെ നായക സ്ഥാനം തുലാസിലായത്.
നവംബര്‍ ഒന്നിനാണ് സംഭവമുണ്ടായത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന്റെ തലേ ദിവസം താരം വെല്ലിങ്ടനിലെ ഒരു നിശാ ക്ലബ് സന്ദര്‍ശിക്കാനെത്തിയിരുന്നു. ഈ സമയത്ത് താരം മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു. എന്നാല്‍ താരത്തിനെ നിശാ ക്ലബില്‍ കയറുന്നതില്‍ നിന്നു സുരക്ഷാ ജീവനക്കാര്‍ വിലക്കി. ഇതോടെ ബ്രൂക്ക് ജീവനക്കാരുമായി വാക്കു തര്‍ക്കമുണ്ടാക്കി. പിന്നാലെ ഒരു ജീവനക്കാരനെ ബ്രൂക്ക് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നിശാ ക്ലബ് സംഭവത്തിനു ശേഷം തൊട്ടടുത്ത ദിവസം നടന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ട് മത്സരം തോറ്റിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ബാറ്റ് ചെയ്ത ബ്രൂക്ക് വമ്പന്‍ പരാജയമായി മാറുകയും ചെയ്തു. താരം മത്സരത്തില്‍ 11 പന്തുകള്‍ നേരിട്ട് 6 റണ്‍സ് മാത്രമാണ് എടുത്തത്.
നിശാ ക്ലബില്‍ കയറി മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു… ബ്രൂക്കിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ?
Advertisement































