ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. മഴ കളിച്ച മത്സരത്തിൽ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 131 ആയി ചുരുക്കിയ വിജയലക്ഷ്യം ഓസ്‌ട്രേലിയ 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 26 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെ എടുക്കാനായുള്ളൂ. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും (46*) ജോഷ് ഫിലിപ്പും (37) മാറ്റ് റെന്‍ഷോ (21*) എന്നിവര്‍ ചേര്‍ന്ന ഓസീസിന് അനായാസ വിജയം നല്‍കി. ട്രഫിസ് ഹെഡ്ഡിനെ രണ്ടാം ഓവറില്‍ തന്നെ അര്‍ഷദീപ് സിങ് പുറത്താക്കിയെങ്കിലും മിച്ചല്‍ മാര്‍ഷും പിന്നീടെത്തിയവരും ആവേശം കാണിക്കാതെ മത്സരം മുന്നോട്ട് കൊണ്ടുപോയപ്പോള്‍ ഓസീസിന് അനായാസ വിജയമൊരുങ്ങി. അക്‌സര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിരയില്‍ അക്‌സര്‍ പട്ടേലും (31) രാഹുലും മാത്രമാണ് കാര്യമായ ചെറുത്ത് നില്‍പ്പ് നടത്തിയത്. അവസാന ഘട്ടത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഇന്നിങ്‌സും (11 പന്തില്‍നിന്ന് 19*) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചു. മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയമായി
തുടക്കം മുതല്‍ മഴ കളിച്ച മത്സരം പല തവണ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
ആദ്യ പത്തോവറിനകം തന്നെ ഇന്ത്യക്ക് രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഗില്ലിനെയും നഷ്ടമായിരുന്നു. 31 പന്തില്‍ 38 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലും 38 പന്ത് നേരിട്ട് 31 റണ്‍സ് നേടിയ അക്?സര്‍പട്ടേലും ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ അരങ്ങേറ്റതാരം നിധീഷ് കുമാര്‍ റെഡ്ഢി 11 പന്തില്‍ 19 റണ്‍സ് നേടിയത് വലിയ ആശ്വാസമായി.
































