ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി ഇനി കളിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാൽ
ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് ധോണി. ഐപിഎല്ലില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്‌സി അണിഞ്ഞാണ് ഇപ്പോള്‍ സിഎസ്‌കെ ആരാധകരുടെ പ്രിയപ്പെട്ട ‘തല’ എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആരാധകരും ആശങ്കയിലായിരിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സിന്റെ ലോഗോയുള്ള വെള്ള നിറത്തിലുള്ള സ്ലീവ്‌ലെസ് ജേഴ്‌സിയണിഞ്ഞാണ് ധോണി കൂട്ടുകാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഇതോടെ ധോണി സിഎസ്‌കെ വിട്ട് മുംബൈയിലേക്ക് ചേക്കേറുമോയെന്നെല്ലാമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്തുകഴിഞ്ഞു.
എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക പരിപാടിയിലോ മറ്റോ അല്ല ധോണി പങ്കെടുത്തിരിക്കുന്നത്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചതിന് ശേഷമെടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത് സാധാരണയായി താരം അണിഞ്ഞതായിരിക്കാമെന്നും ആരാധകരില്‍ ചിലര്‍ പറയുന്നു.
































