അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യക്ക് ലീഡ്. 80 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ധ്രുവ് ജുറേലും (36), രവീന്ദ്ര ജഡേജ (26) എന്നിവർ ആണ് ക്രീസിൽ. കെ.എല്‍. രാഹുല്‍ 190 പന്തുകള്‍ നേരിട്ട് സെഞ്ചുറി (100) നേടി. സെഞ്ച്വറി നേടിയ ശേഷം രാഹുൽ ഔട്ട് ആയി. 12 ഫോറുകള്‍ നിറഞ്ഞതാണ് രാഹുലിന്റെ ഇന്നിങ്‌സ്. ടെസ്റ്റിലെ രാഹുലിന്റെ പതിനൊന്നാമത്തെ സെഞ്ചുറിയാണിത്.
50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യക്ക് നഷ്ടപ്പെട്ടത്. 100 പന്തുകളില്‍നിന്നാണ് ഗില്ലിന്റെ അര്‍ധസെഞ്ചുറി. രാഹുലുമായി ചേർന്ന് മൂന്നാംവിക്കറ്റിൽ 98 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും (36) സായ് സുദര്‍ശനും (7) കഴിഞ്ഞദിവസം പുറത്തായിരുന്നു.































