ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കയുടെ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ എയ്ഞ്ചലോ മാത്യൂസ്. ജൂണില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തുടരുമെന്നും 37കാരനായ താരം വ്യക്തമാക്കി.
‘നന്ദി നിറഞ്ഞ ഹൃദയത്തോടെയും മറക്കാനാവാത്ത ഓര്‍മ്മകളോടെയും എഴുതുകയാണ്. ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് ഫോര്‍മാറ്റായ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയാന്‍ സമയമായി! ശ്രീലങ്കയ്ക്ക് വേണ്ടി കഴിഞ്ഞ 17 വര്‍ഷം ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചത് എന്റെ ഏറ്റവും വലിയ ബഹുമതിയും അഭിമാനവുമാണ്.
സച്ചിനെ വിറപ്പിച്ച പേസര്‍ മുതല്‍ ബോട്ടിലെ ക്ലീനര്‍ വരെ; ഇത് സിംബാബ്‌വെയുടെ ഹെന്റി ഒലോങ്കയുടെ നാടകീയ ജീവിതം
‘ദേശീയ ജേഴ്‌സി ധരിക്കുമ്പോള്‍ തോന്നുന്ന ദേശസ്നേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. എനിക്കുള്ളതെല്ലാം ക്രിക്കറ്റിന് വേണ്ടിയാണ് ഞാന്‍ നല്‍കിയത്. ക്രിക്കറ്റ് എനിക്ക് എല്ലാം നല്‍കി. ഇന്ന് കാണുന്ന ഈ വ്യക്തിയാക്കി എന്നെ മാറ്റി,’ മാത്യൂസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചു.